കോഴിക്കോട് : ദിവസങ്ങളായി കോഴിക്കോടിന്റെ മനസ്സിൽ ആവേശം നിറച്ച ഗ്രേറ്റ് ബോംബെ സർക്കസിനു ഇനി ഒരാഴ്ചകൂടി.കോവിഡ് കാലത്ത് മുടങ്ങിയശേഷം ഈ വർഷമാണ് ഗ്രേറ്റ് ബോംബെ സർക്കസ് വീണ്ടും കോഴിക്കോട്ടെത്തിയത്. അഭ്യാസപ്രകടനം കാണാൻ ഇത്തവണ കാണികൾ ഏറെയെത്തിയതായി സർക്കസിന് നേതൃത്വം പറയുന്നു.
മലർന്നുകിടന്ന്, ഉയർത്തിപ്പിടിച്ച കാൽപ്പാദത്തിൽ ഘടിപ്പിച്ച സ്റ്റാൻഡിലെ തട്ടുകളിലേക്കും അവിടന്ന് ബാസ്കറ്റിലേക്കും നേപ്പാളിക്കാരി കൂനം ലാമ പന്തുകൾ തട്ടുമ്പോൾ ബീച്ച് മറൈൻ ഗ്രൗണ്ടിലെ തമ്പിൽ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു. അവസാനം ബാസ്കറ്റിൽ പന്തെത്തുമ്പോൾ അതൊരാരവമാവും. അതേ ഉദ്വേഗവും ആവേശവും തന്നെയാണ് സ്കേറ്റിങ്ങും കപ്പ് സോസറും ഫ്ലയിങ് ട്രിപ്പീസും ക്രോസ് ബാറും കാണുമ്പോഴും സർക്കസ് കൂടാരത്തിൽ.
ഹൈദരാബാദിലെ കലാകാരൻ ബോളുകൾകൊണ്ടും തൊപ്പികൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ തീർത്തുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടക്ക് വന്ന് തമാശകൾ കാണിക്കുന്ന കോമാളികൾ കാഴ്ചക്കാരിൽ ചിരി പടർത്തിക്കൊണ്ടേയിരിക്കും. ഉയരത്തിൽ കെട്ടിത്തൂക്കിയ തുണിയിൽ കലാപ്രകടനം നടത്തുന്നവരും കൈയടി നേടുന്നുണ്ട്. പ്രകടനങ്ങൾക്കൊപ്പമുള്ള വർണവെളിച്ചങ്ങളും തമ്പിന് പ്രത്യേക ഭംഗി നൽകുന്നു
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.