ശ്രീലങ്കയെ ചുറ്റിക്കറങ്ങാതെ ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്ക്കിടയില് ടല്‍ബന്ധം സൃഷ്ടിക്കുന്ന നിര്‍ണായക പദ്ധതിയാണിത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം തമിഴ്നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഒരുപോലെ തടസമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചാണ് നിയമസഭ പ്രമേയം പാസാക്കിയത്.
കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങ് അടുത്തിടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവമാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ക്ക് ആക്കം പകര്‍ന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പ്രമേയവുമായി മുന്നോട്ടുവന്നതും. രാമായണത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ ഒരു കരബന്ധം (രാമസേതു) നിലനിന്നോ എന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ വാക്കുകള്‍.
സര്‍ക്കാര്‍ അതിന്റെ കണ്ടെത്തലുകള്‍ സുപ്രീം കോടതിയെ അറിയിച്ചാല്‍ പദ്ധതിക്ക് വീണ്ടും തുടക്കമിടാനാകുമെന്ന പ്രതീക്ഷയും മന്ത്രി പാര്‍ലമെന്റില്‍ പങ്കുവച്ചു. ഇതിനു പിന്നാലെ, പദ്ധതിയെ ഇതുവരെ എതിര്‍ത്ത ബി.ജെ.പി. സംസ്ഥാന നേതൃത്വവും വ്യാഴാഴ്ച പ്രമേയത്തെ പിന്തുണച്ചു മുന്നോട്ടുവരികയായിരുന്നു. സേതുസമുദ്രം പദ്ധതി എന്ന ആശയം ബ്രിട്ടീഷുകാര്‍ വിഭാവനം ചെയ്തത് 1860-ല്‍ ആണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ കിഴക്കും പടിഞ്ഞാറും തീരങ്ങളെ ബന്ധിപ്പിച്ച് ശ്രീലങ്കയെ ചുറ്റിക്കറങ്ങാതെ കപ്പലുകള്‍ക്ക് മുന്നേറാം. യാത്രാസമയവും ദൂരവും കുറയ്ക്കാമെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ പാക്ക് കടലിടുക്കിനെയും ഗള്‍ഫ് ഓഫ് മാന്നാറിനെയും ബന്ധിപ്പിച്ച് കപ്പല്‍പാത നിര്‍മിക്കുന്നതാണ് സേതുസമുദ്രം പദ്ധതി. തമിഴ്നാട്ടിലെ ഒത്തൊരുമ ഏറ്റവും ഗുണകരമാകുന്നത് കേരളത്തിനാണ്. വിഴിഞ്ഞം തുറമുഖത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയചരക്കു നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സാധിക്കും. ശതകോടികളുടെ വരുമാനം ഇതിലൂടെ കേരളത്തിന് ലഭിക്കും.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.