പെരിന്തൽമണ്ണ: കുട്ടികൾ അല്ലെ പേരക്ക എന്നല്ല എന്തും കണ്ടാൽ പറിക്കും, എന്നാൽ ഒരു പേരക്ക കാരണം ഒരു കുട്ടിയ്ക്ക് ഹോസ്പിറ്റല്‍ എത്തേണ്ട അവസ്ഥയില്‍ വരെ എത്തി കേരളത്തിൽ കാര്യങ്ങൾ.
വീട്ടുവളപ്പിലെ പേരയ്‌ക്ക പറിച്ചതിന്റെ പേരിൽ 12 വയസ്സുകാരനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നു. ഇടിച്ച് കാല്‍ ഓടിച്ചു. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. കുട്ടികൾ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. കേസിൽ കളിക്കാനെത്തിയ കുട്ടി പറമ്പിൽ നിന്ന് പേരക്ക പറിച്ചതിനു ഉടമ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്നാണ് പരാതി. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.
12 വയസ്സുകാരനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റിലായി. വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫ് (49) അറസ്‌റ്റിലായി. ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഷ്റഫ് പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം വണ്ടിയോടിച്ചു പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു പരുക്കേറ്റതാണെന്നു പറയുന്നു.
വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. റിപ്പോർട്ട് നൽകാൻ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.