ശബരിമല: പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധിയില്‍ തിരുവാതിരച്ചുവടുകള്‍ വെച്ച് കുട്ടി നര്‍ത്തകിമാര്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിലെ 13 നര്‍ത്തകിമാരാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചുവടുവെച്ചത്.
ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിക്കുന്നത്.
എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് അയ്യപ്പ സ്തുതികള്‍ക്കൊപ്പം ആടിയത്.
നമിത സുധീഷ്, അനില്‍ കെ ഗോപിനാഥ് എന്നിവരാണ് പരിശീലകര്‍. ഹരിവരാസന കീര്‍ത്തനം രചിച്ച് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ 'ഹരിഹരാത്മജം' എന്ന പേരില്‍ ജീവകല 100 ഗായകരെ പങ്കെടുപ്പിച്ച് ഈ കീര്‍ത്തനം ആലപിച്ചിരുന്നു.
ആദ്യമായാണ് 100 പേര്‍ ഒരുമിച്ച് ഹരിവരാസനം പാടിയത്. ഹരിവരാസനം ട്രസ്റ്റ് ചെയര്‍മാന്‍ പി മോഹന്‍കുമാര്‍, ട്രസ്റ്റ് ഹൈദരാബാദ് ഭാരവാഹി പുറക്കാട് കോന്നകത്ത് സത്യനാരായണ, ജീവകലാ സെക്രട്ടറി വി എസ് ബിജുകുമാര്‍, ജോ. സെക്രട്ടറി പി മധു, ട്രഷറര്‍ കെ ബിനുകുമാര്‍, ചലച്ചിത്ര കലാസംവിധായകന്‍ സന്തോഷ് വെഞ്ഞാറമൂട് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.