കെറ്ററിംഗ്: 1880 ൽ നിർമ്മിച്ച ക്രിസ്റ്റ്യൻ ദേവാലയത്തിൻ്റെ ഹാളിൽ ആദ്യമായി ഭഗവദ്‌ഗീതമന്ത്രവും, ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി, അഞ്ചുവിനു കെറ്ററിംങ് സമൂഹം കണ്ണിരോടെ വിടനൽകി.
സംരക്ഷിക്കപ്പെടേണ്ട ഭർത്താവിന്റെ കരങ്ങൾ കാലൻ്റെ രൂപം പൂണ്ടു വന്നു കഴുത്തു ഞെരിച്ചു കൊന്ന കെറ്ററിംഗ് ജനറൽ. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി അഞ്ചുവിന് (35 ) കെറ്ററിംഗിലെ ഇംഗ്ലീഷ്, മലയാളി സമൂഹം ഒത്തുചേർന്നു ഇന്നു (07/01/2023) വിടനൽകി .
രാവിലെ 10 മണിക്ക് ഫ്യൂണറൽ സർവീസിന്റെ വാഹനം പള്ളിമുറ്റത് എത്തിയപ്പോൾ തന്നെ അഞ്ചു ജോലിചെയ്തിരുന്ന ഹോസ്പിറ്റലിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വലിയൊരു പുരുഷാരവും അഞ്ചുവിനെ അവസാനമായി കാണുന്നതിനും ആദരാജ്ഞലികൾ അർപ്പിക്കാനും അവിടെ ഒത്തുകൂടിയിരുന്നു. പിന്നീട് മൃതദേഹം നിലവിളക്കും കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു വച്ചിരിക്കുന്ന ഹാളിലേക്ക് എത്തിയപ്പോൾ ഭാരത്തിന്റെ അത്മായ ഭഗവദ്‌ഗീതമന്ത്രവും ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി നിന്നു
ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ പ്രാർഥനകളും ചൊല്ലികൊണ്ടാണ് പൊതുദർശം നടന്നത് . അഞ്ചുവിന്റെ കൂടെ ജോലിചെയ്യതിരുന്ന ഇംഗ്ലീഷ് നേഴ്സ് മാരും ഡോക്ടർമാരും ഹോസ്പിറ്റൽ ഭരണാധികാരികളും വളരെ വേദനയോടെ റോസാപുഷ്പ്പങ്ങളുമായി വന്നു അന്ത്യപചാരം അർപ്പിച്ചു കടന്നുപോയി. കുട്ടികളുടെ ബോഡി കൊണ്ടുവന്നാൽ ഞങ്ങൾക്കു കാണാൻ വിഷമമാണ് എന്ന് ഇംഗ്ലീഷ് സുഹൃത്തുക്കൾ അറിയിച്ചതുകൊണ്ടു കുട്ടികളുടെ ബോഡി പൊതുദർശനത്തിനു കൊണ്ടുവന്നില്ല .
ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ഹോസ്പിറ്റലിലെ ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലിം ചാപ്ലിൻ മാരും സാമൂഹിക പ്രവർത്തകനായ സുഗതൻ തെക്കേപുര , കെറ്ററിംഗ് മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സെക്രെട്ടറി അരുൺ സെബാസ്റ്റ്യൻ ,ഫാദർ എബിൻ ,എന്നിവർ സംസാരിച്ചു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുവേണ്ടി സിബു ജോസഫ് , യുക്‌മ യ്ക്കുവേണ്ടി പ്രസിഡന്റ് ബിജു പെരിയത്തറ , KMWA യ്ക്ക് വേണ്ടി സെക്രെട്ടറി അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ റീത്തുവച്ചു മൃതദേഹത്തെ ആദരിച്ചു
പൊതുദര്ശനത്തിന്റ ക്രമീകരണങ്ങൾ നടത്തിയിരുന്നത് കെറ്ററിംഗ് മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ (KMWA) ആയിരുന്നു .ഈ ദുരന്തം ഉണ്ടയപ്പോൾ മുതൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ മറ്റു അസ്സോസിയേഷനുകൾക്കു മാതൃകയാണ് അവരുടെ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളാണ് സോബിൻ ജോൺ , ഐറിസ് മെൻറ്‌സ് എന്നിവരുടേത് .
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ചുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനുമുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്
എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ചുവിന്റെ ഭർത്താവു കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് .
അഞ്ചുവിന്റെ മൃതദേഹം പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി യു കെയിൽ എത്തിയ ഒരു കുടുംബം മാത്രമല്ല തകരുന്നത് മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ചുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും ജീവിതംകൂടിയാണ് തകരുന്നത്
മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു വേണ്ടിവരുന്ന 6400 പൗണ്ട് ചെലവ് ഇന്ത്യൻ എംബസിയാണ് വഹിക്കുന്നത്.അഞ്ചുവിന്റെ കുടുംബത്തെ സഹായിക്കാൻ കെറ്ററിംഗ് മലയാളി വെൽഫേയർ അസ്സോസിയേഷനും ( KMWA ) യുക്മയും കൂടി 32 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്. ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ചുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.