ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയില്‍ കാക്കാഴം മേൽപാലത്തിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. കാർ യാത്രികരായ യുവാക്കളാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവർ ഐ എസ് ആർ ഒ ക്യാന്‍റീനിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ കാറ് പൂർണ്ണമായും തകർന്ന നിലയിലാണ് . സംഭവം നടന്നതിന് പിന്നാലെ സ്ഥലത്ത് എത്തിയ നാട്ടുകാർ കാറിന്‍റെ പിൻസീറ്റിലുണ്ടായിരുന്ന മൂന്ന് പേരെ പുറത്തെടുത്തിരുന്നു. എന്നാൽ മുന്നിലുള്ളവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെ പുറത്തെടുത്തത്. ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് പരിക്കുകളൊന്നുമില്ല.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കാർ അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവാക്കളുടെ മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കുമെന്നു പോലീസ് അറിയിച്ചു
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.