കൊല്ലം: സ്മാർട്ട് ഫോണിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന് ദമ്പതികളെ വീട് കയറി മര്‍ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിയായ സിദ്ദിഖിനും ഭാര്യ ആശക്കുമാണ് ബജാജ് ഫിനാൻസിലെ ജീവനക്കാരിൽ നിന്നും മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ബജാജ് ഫിനാൻസിന്റെ കൊല്ലം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ.നേരിയ തോതിൽ സംഘർഷം ഉണ്ടായി മാധ്യമ പ്രവർത്തകർക്ക് നേരെയും ബജാജ് ജീവനക്കാരുടെ .ഭീഷണിയും അസഭ്യവർഷവും ഉണ്ടായി
തവണ വ്യവസ്ഥയിൽ വാങ്ങിയ സ്മാർട്ട് ഫോണിന്‍റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് കഴിഞ്ഞ ദിവസം സിദ്ദിഖിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ബജാജ്ക് ഫിനാൻസിന്റെ ജീവനക്കാർ അക്രമം അഴിച്ചു വിട്ടത് അക്രമത്തിൽ സിദ്ദിഖിന്‍റെ കാലിന് പരിക്കേറ്റു. ഭാര്യയുടെ വസ്ത്രം വലിച്ചു കീറുകയും തടയാൻ ശ്രമിച്ചതിന് തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖും ഭാര്യയും മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി . സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരോടും ബജാജ് ജീവനക്കാർ ഭീഷണി മുഴക്കി.
ദമ്പതികളെ അക്രമിച്ചവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും ബജാജ് ഫിനാൻസിന്റെ തീവെട്ടികൊള്ളക്കെതിരെ ഉപഭോക്തൃ സമൂഹം ഒരുമിക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു.
സമാന രീതിയിൽ ബജാജിന്‍റെ പീഡനങ്ങൾക്കെതിരെ പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. ദമ്പതികളുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.