കൊല്ലം: മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മദ്യപസംഘം മർദിച്ചതിന്റെ മനോവിഷമത്തിലാണ് അജയകുമാർ ജീവനൊടുക്കിയത്. മകളുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വീട്ടിലേക്ക് വരുന്ന വഴിക്കാണ് അഞ്ച് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറയുകയും തടഞ്ഞു നിറുത്താൻ ശ്രമിക്കുകയും ചെയ്തത് . മകളെ വീട്ടിലെത്തിച്ച ശേഷം തിരിച്ചുചെന്ന അജയകുമാറിനെ അഞ്ചുപേർ ചേർന്ന് ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.
പൊലീസിൽ പരാതിപ്പെടാൻ കുടുംബവും അയൽവാസികളും ആവശ്യപ്പെട്ടെങ്കിലും വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല. മർദ്ദനമേറ്റതിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാനോ ഭക്ഷണമൊന്നും കഴിക്കാനോ കൂട്ടാക്കിയിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. വൈകിട്ട് പുറത്തേക്ക് പോയ അജയകുമാർ തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയത്. മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ ആരോപണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.