ഇടുക്കി ; നീണ്ട 38 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു .
സിപിഐഎം സജീവ പ്രവർത്തകനും CPM ഏരിയാ കമ്മിറ്റി അംഗവും വിവിധ വർഗ്ഗ ബഹുജന സംഘടനകളിൽ നേതൃത്വവും വഹിച്ചിരുന്ന അഡ്വ. G സുരേഷ് കുമാർ BJP ചേർന്നു
SFI യ്യിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം .ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതിഅംഗവും ഇടുക്കി ജില്ലാ പ്രെസിഡന്റുസ്ഥാനവും വഹിച്ചിട്ടുണ്ട് .
DYF ബ്ലോക്ക് പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവും കർഷക സംഘത്തെ ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് മേഖലകളിൽ കെട്ടിപ്പടുക്കുന്നതിനും വലിയ പങ്കുവഹിച്ച വ്യക്തിയാണ് അഡ്വ;സുരേഷ്
പതിനെട്ടു വർഷക്കാലം സിപിഐഎം ഏരിയാകമ്മിറ്റി അംഗമായും .പതിനാലു വർഷക്കാലം സിപിഎം മുള്ളരിങ്ങാട് .വണ്ണപ്പുറം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം. പിണറായി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപി യിൽ ചേർന്നത് വൻകിട പദ്ധതികളുടെ മറവിൽ കോടികൾ കൊള്ള ചെയ്യുന്ന ഗവണ്മെന്റിനെ ജനങ്ങൾ തിരിച്ചറിയണമെന്നും അടിസ്ഥാന സൗകര്യ വികസനം പോലും കേരളത്തിൽ നടക്കുന്നില്ലെന്നും നിലവിൽ കേന്ദ്രസർക്കാർ പദ്ധതികൾ പേരുമാറ്റി കേരളത്തിൽ നടപ്പിലാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മധ്യ മേഖലാ അധ്യക്ഷൻ എൻ ഹരി ,ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ,കെ എസ് അജി ,എന്നിവർ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു ,ബിജെപി മേഖല ,ജില്ലാ ,മണ്ഡലം നേതാക്കളും വിവിധ മോർച്ച ഭാരവാഹികളും , ബിജെപി ജില്ലാ ഓഫീസിൽ വച്ചുനടന്ന സ്വീകരണ പരുപാടിയിൽ പങ്കെടുത്തു ,
.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.