ദില്ലി;
ഇന്ത്യയില്‍ വീണ്ടും സ്വര്‍ണവില കുതിച്ചുയരുകയാണ്. 'പൊന്ന് ചതിക്കില്ലെന്ന' വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 191.7 ടണ്‍ സ്വർണ്ണം ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു കോവിഡിന് മുന്‍പുള്ള നിലയിലേക്ക് സ്വര്‍ണ ഡിമാന്‍ഡ് എത്തിക്കഴിഞ്ഞു. ശനിയാഴ്ച്ച സ്വര്‍ണം പവന് 41,800 രൂപയാണ് കേരളത്തില്‍ നിരക്ക്. ഗ്രാമിന് , 5,225 രൂപയും.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഏവരും പൊന്നിലേക്ക് കണ്ണെത്തിക്കുമ്പോള്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളേതാണ് ചിലര്‍ക്കെങ്കിലും ഈ സംശയമുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൂന്ന് മികച്ച പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇവ ഏതെല്ലാമെന്ന് നോക്കാം .
1. സ്വര്‍ണ ബോണ്ട് 2015 മുതലാണ് സ്വര്‍ണ ബോണ്ട് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. 'സോവറീന്‍ ഗോള്‍ഡ് ബോണ്ട്' എന്നാണ് പദ്ധതിയുടെ പൂര്‍ണരൂപം. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ 'ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിക്ക്' കീഴിലാണ് സ്വര്‍ണ ബോണ്ട് നടപ്പിലാകുന്നത്.
ഗോള്‍ഡ് ബോണ്ടിന് കീഴില്‍ ഭൗതിക സ്വര്‍ണം നിക്ഷേപകര്‍ക്ക് കൈവശം ലഭിക്കില്ല. പകരം ഗ്രാം അടിസ്ഥാനപ്പെടുത്തി നിക്ഷേപിക്കുന്ന തുകയ്ക്ക് തത്തുല്യമായി റിസര്‍വ് ബാങ്കിന്റെ സാക്ഷ്യപത്രമാണ് കിട്ടുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണ ബോണ്ട് തിരിച്ചുനല്‍കി ആദായം പറ്റാന്‍ സ്വര്‍ണ ബോണ്ടിലൂടെ നിക്ഷേപകന് സാധിക്കും. നിക്ഷേപകന്റെ ഡിമാറ്റ് അക്കൗണ്ടിലാണ് സ്വര്‍ണ ബോണ്ടുകള്‍ സൂക്ഷികപ്പെടുക. സ്വര്‍ണ ബോണ്ട് ഈടുവെച്ച് വായ്പയെടുക്കാനും നിക്ഷേപകര്‍ക്ക് അവസരമുണ്ട്.
2. ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന മറ്റൊരു സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍. ഒരുഭാഗത്ത് അശോകചക്രവും മറുഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവുമടങ്ങുന്ന ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ 5, 10, 20 ഗ്രാമുകളിലാണ് ലഭ്യമാവുന്നത്. 24 കാരറ്റ് പരിശുദ്ധി ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ക്കുണ്ട്. ബിഐഎസ് മാനദണ്ഡം പ്രകാരമുള്ള പ്രത്യേക ഹാള്‍മാര്‍ക്ക് ഈ കോയിനുകളില്‍ കാണാം. മെറ്റല്‍സ് ആന്‍ഡ് മിനറല്‍ ട്രേഡിംഗ് കോര്‍പ്പറേഷനാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകളുടെ വില നിയന്ത്രിക്കുന്നത്.
വിപണിയില്‍ ലഭ്യമാവുന്ന മറ്റു സ്വര്‍ണ നാണയങ്ങളെ വിലയിരുത്തുമ്പോൾ ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ക്ക് 2-3 ശതമാനം വരെ ചിലവ് കുറവാണ്.
3. ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതി 1999 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം അവതരിപ്പിച്ചത്. മുന്‍പ് നിലവിലുണ്ടായിരുന്ന ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. വെറുതെ കിടക്കുന്ന സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ക്ക് ആദായം തേടാനുള്ള മികച്ച മാര്‍ഗമാണ് ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം. സ്വര്‍ണ സമ്പാദ്യ പദ്ധതിയുടെ മാതൃകയിലാണ് ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിയുടെയും നടപടി. ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീമിന് കീഴില്‍ ഏതു രൂപത്തിലുള്ള സ്വര്‍ണവും (ആഭരണങ്ങള്‍, കട്ടികള്‍, നാണയങ്ങള്‍) നിക്ഷേപിക്കാന്‍ നിക്ഷേപകന് സാധിക്കും.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.