വടക്കു കിഴക്കൻ പോരിന് കളമൊരുങ്ങി ,അരയും തലയും മുറുക്കി മുന്നണികൾ



 ന്യൂഡല്‍ഹി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങൾ അടുത്ത മാസമാണ് പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുന്നത്. ബിജെപിയാണ് നിലവിൽ ത്രിപുര ഭരിക്കുന്നത്. മറ്റ് രണ്ടിടത്ത് ബിജെപി ഭരിക്കുന്ന സഖ്യത്തിന്റെ ഭാഗവുമാണ്.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുക. നാഗാലാന്റിലും മേഘാലയയിലും ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്. തീയതീകള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതായി  തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ത്രിപുരയിലെ നിയമസഭയുടെ കാലാവധി മാര്‍ച്ച് 22നാണ് അവസാനിക്കും  നാഗാലാന്‍ഡിലും മേഘാലയിലും മാര്‍ച്ച് പതിനഞ്ചിനാണ് നിയമസഭയുടെ കാലാവധി തീരുക . ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ക്ക് 60 സീറ്റുകള്‍ വീതമാണ് ഉള്ളത്.

ത്രിപുരയില്‍ ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. അതേസമയം നാഗാലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടിയാണ് അധികാരത്തിലുള്ളത്. മേഘാലയില്‍ അധികാരത്തിലിരിക്കുന്ന നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയ്ക്ക് മാത്രമാണ് നിലവില്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം ഉള്ളത്. ത്രിപുര

25 വർഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയിൽ 2018 ൽ ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. ആകെയുള്ള 60 സീറ്റുകളില്‍ 35 സീറ്റിലും ബിജെപി വിജയം നേടിയിരുന്നു. എന്നാല്‍ ബിജെപിയും അവരുടെ മുഖ്യ എതിരാളികളായിരുന്ന ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നു. പിന്നീട് ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം മുതല്‍ ബിജെപി സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനായി മുപ്പതിലധികം കമ്മിറ്റികളെ കേന്ദ്രം നിയമിച്ചിരുന്നു.

.ബിജെപിയെ നേരിടാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒരു കാലത്ത് ബദ്ധവൈരികളായിരുന്ന കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെ ഒന്നിച്ചു നിന്ന് പോരാടാൻ തീരുമാനിച്ചതാണ് ത്രിപുര തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം. ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലില്‍ (ടിടിഎഎഡിസി) വന്‍ വിജയം നേടിയ ടിപ്ര മോതയും ബിജെപിയ്ക്ക് വന്‍ ഭീഷണിയായി തുടരുന്നുണ്ട്.

പ്രത്യുത് മാണിക്യ സ്ഥാപിച്ച പ്രാദേശിക പാർട്ടി  ഇത്തവണ 45ലധികം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്,  2021 മുതൽ തൃണമൂൽ കോൺ​ഗ്രസും ത്രിപുരയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ശ്രമം നടത്തിവരികയാണ്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ലെങ്കിലും ഇത്തവണ ചില സീറ്റുകൾ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ . ഈ മാസം അവസാനത്തോടെ ത്രിപുര സന്ദർശിക്കാനും മമത ബാനർജി ആലോചിക്കുന്നുണ്ട്.

മേഘാലയ

2018ലാണ് നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി മേഘാലയയില്‍ അധികാരത്തിലെത്തുന്നത്. 20 സീറ്റുകള്‍ നേടിയ എന്‍പിപി രണ്ട് സീറ്റ് നേടിയ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് മേഘാലയയില്‍ അധികാരം നേടിയത്. എന്‍പിപി മേധാവിയും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയാണ് ആറ് കക്ഷികളുള്ള മേഘാലയ ഡെമോക്രാറ്റിക് സഖ്യത്തെ നയിക്കുന്നത്. രണ്ട് എംഎല്‍എമാരുള്ള ബിജെപി എംഡിഎയുടെ ഭാഗമായിരുന്നു.

അതേസമയം 2023ലെ തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി മത്സരിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സാങ്മ പറയുന്നത്. ഏകദേശം 58 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു  എന്‍പിപി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഘാലയയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇത്തവണയും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് 12 എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതും പാര്‍ട്ടിയ്ക്ക് ഗുണകരമായി. ഇതോടെ കോണ്‍ഗ്രസിന് മേഘാലയ നിയമസഭയില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്. 12 എംഎല്‍എമാരില്‍ മൂന്ന് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതായാണ് സൂചന. അതില്‍ രണ്ട് പേര്‍ എന്‍പിപിയിലേക്കും ഒരാള്‍ ബിജെപിയിലേക്കുമാണ് മാറിയത് . അതേസമയം മേഘാലയ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ വിജയം ലഭിക്കുമെന്നാണ് മുകുള്‍ സാംങ്മ പറയുന്നത്. 

മേഘാലയയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോൺഗ്രസ്. 17 എംഎൽഎമാരാണ് പാർട്ടിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എൻപിപിയെ പിന്തുണച്ചതിന് അഞ്ച് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. അതിൽ രണ്ട് പേർ എൻപിപിയിൽ ചേർന്നു. ചില കോൺ​ഗ്രസ് എംഎൽഎമാർ തൃണമൂലിലേക്കും ചേക്കേറിയിരുന്നു.

രണ്ട് എൻപിപി എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കുറി തങ്ങൾ മേഘാലയയിൽ നില മെച്ചപ്പെടുത്തുമെന്നാണ് ബി.ജെ.പി കരുതുന്നത്.

നാഗാലാന്‍ഡ്

ബിജെപി- എന്‍ഡിപിപി സഖ്യമാണ് നിലവില്‍ നാഗാലാൻറ് ഭരിക്കുന്നത് . 2023ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ അണിനിരത്താനും 40 മണ്ഡലങ്ങളിലെ എന്‍ഡിപിപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനും ബിജെപി തീരുമാനിച്ചിരിക്കുകയാണ്. 

ഇത്തവണ നാ​ഗാലാന്റിൽ കൂടുതൽ സീറ്റുകൾ നേടാൻ ആകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഏഴ് ആദിവാസി വിഭാ​ഗങ്ങൾ ചേർന്ന സംഘടനയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) ‘ഫ്രണ്ടിയർ നാഗാലാൻഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇവർ വിവിധ നാഗാ സംഘടനകളുമായി നിരവധി മീറ്റിംഗുകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

📚READ ALSO





🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !