അയർലണ്ടിൽ തീർ ദേശ വിനോദ സഞ്ചാര കേന്ദ്രമായ കൗണ്ടി കോര്‍ക്കിലെ വീട്ടില്‍ വര്‍ഷങ്ങൾ പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോർക്കിലെ ലോക്കൽ ടൗണിലെ വീട്ടില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. അതേസമയം മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിൽ നിന്നും ലഭിക്കുന്ന റെക്കോഡുകളിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് പോലീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കഴിഞ്ഞ ദിവസം മേഖലയിലെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണങ്ങള്‍ നടന്നിരുന്നു. മേഖലയിലെ യൂട്ടിലിറ്റി സേവന ദാതാക്കളുമായി സഹകരിച്ച് മരണസമയം കണ്ടെത്താനുള്ള ശ്രമവും ഉദ്യോഗസ്ഥര്‍ തുടരുകയാണ്. ഏതെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഴിഞ്ഞുകിടന്ന വീടുകള്‍ വൃത്തിയാക്കുന്നതിനിടെ കൗൺസിൽ ജീവനക്കാരാണ് വീട്ടിലെ കട്ടിലിന് മുകളില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ഇവിടെ നിന്നും നീക്കം ചെയ്ത് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ എത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേറ്റ് പത്തോളജിസ്റ്റ് ഡോക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നാണ് പ്രാഥമികമായി ഇവർ നല്‍കുന്ന വിവരം. ഇത് ഏകദേശം ഇരുപത് വർഷത്തോളം പഴയതാണെന്ന് അയർലണ്ടിലെ പോലീസ് ഉദ്യോഗസ്‌ഥർ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഇത്രയും വർഷം ആളുകളുടെ ഇടയിൽ നിന്നും മറഞ്ഞിരുന്നുവെന്നു വെളിവായിട്ടില്ല. ഫ്രിഡ്ജിലുണ്ടായിരുന്ന ബട്ടറിന്റെ ഡേറ്റ് 2001 എന്ന് രേഖപ്പെടുത്തിയതിനാല്‍ മൃതദേഹത്തിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ (അയർലണ്ട് പോലീസ് ) പറയുന്നു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.