മുക്കം; മുക്കം ഫെസ്റ്റിന് ജനുവരി 19 ന് മുതൽ മലയോരത്തിന് ഉത്സവ ദിനങ്ങൾ. ഫെബ്രുവരി 5 വരെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റ് അരങ്ങ് തകർക്കുക. മത്തായി ചാക്കോ പഠന ഗവേഷണത്തിന്റെ ആഭിമുഖ്യത്തിൽ അഗസ്ത്യൻമൂഴിയിലെ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഫെസ്റ്റ്.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് മുക്കം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. ഇരുവഞ്ഞി പുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ ഇവിടെ നിന്നും വളരെ അടുത്താണ്.
ഫെസ്റ്റിന് തുടക്കം കുറിച്ച് ജനുവരി 19 ന് 4.00 മണിക്ക് മുക്കത്തു നിന്ന് അഗസ്ത്യൻമൂഴിയിലെ ഫെസ്റ്റ് നഗറിലേക്ക് വർണ ശബളമായ ഘോഷയാത്രയും നടത്തുമെന്ന് ഫെസ്റ്റ് ചെയർമാൻ ലിന്റോ ജോസഫ് എംഎൽഎ, ജനറൽ കൺവീനർ വി.കെ.വിനോദ് എന്നിവർ അറിയിച്ചു. വൈകുന്നേരങ്ങളിൽ കലാപരിപാടികളും നടത്തും.
ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ കൂട്ടവര ശ്രദ്ധേയമായി. ചിത്ര കലാധ്യാപകൻ സിഗ്നി ദേവരാജിന്റെ നേതൃത്വത്തിലായിരുന്നു കൂട്ടവര. ദേവസ്യ ദേവഗിരി ഉദ്ഘാടനം ചെയ്തു. അഗസ്ത്യൻമൂഴിയിൽ മിനി സിവിൽ സ്റ്റേഷന് സമീപം കൂറ്റൻ ബാനറുകൾ ഒരുക്കിയായിരുന്നു ചിത്രകാരൻമാരുടെ നേതൃത്വത്തിൽ കൂട്ടവര. മുക്കത്തുകാരുടെ മനസ്സിൽ എന്നും ഇടം പിടിച്ചിട്ടുള്ള വയലിൽ മൊയ്തീൻ കോയ ഹാജി, ബി.പി.മൊയ്തീൻ തുടങ്ങിയ പ്രമുഖർ കൂട്ടവരയിൽ ഇടം കണ്ടെത്തി.
ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, പുഷ്പ പ്രദർശനം, പെറ്റ് ഷോ, അമ്യുസ്മെന്റ് പാർക്കുകൾ, ഭക്ഷ്യമേള, ഇരുവഞ്ഞിപ്പുഴയിൽ ബോട്ടിങ്, അലങ്കാര മത്സ്യ പ്രദർശനം, വിവിധ റൈഡുകൾ, തുടങ്ങിയ ഫെസ്റ്റിലുണ്ടാവും.
ഫെസ്റ്റ് ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ
നഗരസഭാധ്യക്ഷൻ പി.ടി.ബാബു ആധ്യക്ഷ്യം വഹിച്ചു. വി.കെ.വിനോദ്, ടി.വിശ്വനാഥൻ, പ്രശോഭ് കുമാർ പെരുമ്പടപ്പിൽ, പ്രജിത പ്രദീപ്, ഇ.കെ.അബ്ദുസ്സലാം, യു.പി.നാസർ, അശ്വതി സനൂജ്, കെ.ടി.നളേശൻ എന്നിവർ പ്രസംഗിച്ചു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.