നിറപറ ബ്രാന്‍ഡ് വാങ്ങുന്നതിനുള്ള കരാറിൽ വിപ്രോ ഒപ്പുവച്ചു ; നിര്‍മാണം അവസാനിപ്പിച്ച വിഭവങ്ങള്‍ക്ക് പുതുജീവൻ

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 

കാലടി: ദശകോടികളുടെ ആഗോള വിപണി ലക്ഷ്യമിട്ട് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ കമ്പനി, നിറപറ ഏറ്റെടുക്കലിലൂടെ വിപ്രോ കേരളത്തില്‍ ചുവട് ഉറപ്പിക്കുന്നു. ഭക്ഷ്യ മേഖലയില്‍ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ് കമ്പനി. ഇതിന്റെ ആദ്യ ഭാഗമാണ് കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ നിറപറ ഏറ്റെടുത്തത്. ഏറ്റെടുക്കലിനു ശേഷവും നിറപറ എന്ന ബ്രാന്‍ഡ് പേര് അതുപോലെ തുടരുമെന്ന് വിപ്രോ കണ്‍സ്യൂമര്‍ ഗ്ലോബല്‍ സിഇഒ വിനീത് അഗര്‍വാള്‍ അറിയിച്ചു. 


വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് കേരളത്തിൽ നിന്ന് നിറപറ എന്ന പാക്കേജ്ഡ് ഫുഡ് ആൻഡ് സ്‌പൈസസ് ബ്രാൻഡ് വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു, ഏകദേശം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപ്രോയുടെ ഇന്ത്യയിലെ ഫുഡ് ബിസിനസ്സിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപനത്തിനും ലഘുഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങൾ, റെഡി-ടു-കുക്ക് വിപണിയിൽ ഒരു പ്രധാനിയാകാനുള്ള കമ്പനിയുടെ ആഗ്രഹത്തിനും പിന്നാലെയാണ് ഈ വികസനം പദ്ധതി.
“ഞങ്ങളുടെ 13-ാമത്തെ ഏറ്റെടുക്കലാണ് നിറപറ, സുഗന്ധവ്യഞ്ജനങ്ങളിലും റെഡി-ടു-കുക്ക് വിഭാഗത്തിലും ഞങ്ങൾക്ക് വ്യക്തമായ ചുവടുവെപ്പ് നൽകുന്നു. അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വലിയ സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്,” വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റർപ്രൈസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു.

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്താലും ഉല്‍പാദന സൗകര്യങ്ങളും ഫാക്ടറികളും നിലവിലുള്ള ഉടമസ്ഥതയില്‍ തന്നെ തുടരും. നിറപറ ബ്രാന്‍ഡ് കൂടുതല്‍ വിപണികളിലേക്ക് വിപ്രോ വ്യാപിപ്പിക്കും. കാലടിയില്‍ 1976ല്‍ കെ.കെ. കര്‍ണന്‍ ആരംഭിച്ച റൈസ് മില്ലാണ് 46 വര്‍ഷം കൊണ്ടു വളര്‍ന്ന് വര്‍ഷം 400 കോടിയിലേറെ വിറ്റുവരവ് നേടി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത്. നിലവില്‍ വിപ്രോ കണ്‍സ്യൂമറിന്റെ വിറ്റുവരവ് 8630 കോടിയാണ്.

നിറപറ ഇടയ്ക്ക് വെച്ച് നിര്‍മാണം അവസാനിപ്പിച്ച കറിപ്പൊടി, പുട്ട്‌പൊടി, അപ്പം, ഇഡ്ഡലി മാവ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ തുടങ്ങിയവ ഉടന്‍ തന്നെ വിപ്രോ വിപണിയില്‍ തിരിച്ചെത്തിക്കും. വിവിധ അരി ബ്രാന്‍ഡുകളും മസാല കറിപൗഡറുകളും അച്ചാറുകളും മുറുക്ക്, ഏത്തയ്ക്ക വറ്റല്‍ പോലുള്ള ഇനങ്ങളും നിറപറ ബ്രാന്‍ഡില്‍ ഉല്‍പാദനം നടത്തുന്ന കെ.കെ.ആര്‍ ഗ്രൂപ്പിന്റേതായുണ്ട്. ഐടി രംഗത്ത് പ്രശസ്തമായ വിപ്രോ ഉപഭോക്തൃ മേഖലയിലും പ്രമുഖ ബ്രാന്‍ഡാണ്. 

നിറപറ കൂടാതെ 2003ല്‍ കേരളത്തില്‍ നിന്നുള്ള ചന്ദ്രികാ സോപ്പിനെ ഏറ്റെടുത്ത വിപ്രോ പുതിയ വിപണികളിലേക്ക് സോപ്പിന്റെ വ്യാപാരം വ്യാപിപ്പിച്ചിരുന്നു. ഇന്ന് ആയുര്‍വേദ സോപ്പ് വിപണിയില്‍ രാജ്യത്ത് നാലാം സ്ഥാനം ചന്ദ്രികയ്ക്കുണ്ട്.  ഗ്ലൂക്കോവിറ്റ, ഷോങ്ഷാന്‍ ചൈന, സ്പ്‌ളാഷ് ഫിലിപ്പീന്‍സ്, കാന്‍വെ ദക്ഷിണാഫ്രിക്ക, ചന്ദ്രിക, നോര്‍ത്ത് വെസ്റ്റ് സ്വിച്ചസ്, ഉന്‍സ, യാഡ്ലി ഇന്ത്യ, അരമസ്‌ക്ക്, ക്ലീന്‍ റെ, എല്‍ഡി വാക്‌സ് സണ്‍സ്, യാഡ്ലി യുകെ, യൂറോപ്പ് എന്നിവയാണ് വിപ്രോ ഏറ്റെടുത്ത ബ്രാന്‍ഡുകള്‍.

📚READ ALSO:

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു

🔘ഫ്രാൻസ്:  സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ  മരിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔘ചൈനയിൽ  ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A   രോഗങ്ങൾ 

🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം

🔔Follow www.dailymalayaly.com  NRI  DAILY NEWS

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !