ബീഹാര്‍: ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുടെ സന്ദർശനത്തിനിടെ ബോധ ഗയയിലെത്തിയ ചൈനീസ് യുവതി അറസ്റ്റിൽ. ചൈനീസ് ചാര വനിതയായ സോങ് സിയാലൻ ആണ് അറസ്റ്റിലായത്.
സോങ് സിയാലൻ ബോധ ഗയയിൽ എത്തിയതായി അന്വേഷണ ഏജൻസികൾക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിരുന്നു.
ചാരപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ യുവതി, ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നാണ് സൂചന. യുവതിയെ ചൈനയിലേക്ക് തിരിച്ചയച്ചേക്കുമെന്നാണ് വിവരം.Bihar | Security agencies searching for a Chinese woman in Gaya, suspected of spying on Dalai Lama, the sketch of the woman released.
— ANI (@ANI) December 29, 2022
These days Dalai Lama is travelling in Bodh Gaya, Bihar. pic.twitter.com/xj7gvUTYPO
കോവിഡ് കാരണം കഴിഞ്ഞ മൂന്നു വർഷമായി ബോധ ഗയയിൽ ദലൈലാമയുടെ പ്രതിവർഷ സന്ദർശനം മുടങ്ങിയിരുന്നു.
ഇത്തവണ സന്ദർശനം പുനരാരംഭിച്ചപ്പോഴാണ് ചൈനീസ് ചാര വനിതയുടെ ഭീഷണിയുണ്ടായത്. ബുദ്ധ മതാനുയായിയുടെ വേഷത്തിൽ സോങ് സിയാലൻ രണ്ടു വർഷമായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളിൽ കഴിയുന്നതായി ഇന്റലിജൻസ് ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.