ചെന്നൈ: തമിഴ്നാട്ടിൽ മാട്ടുപൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.
തമിഴ്‌നാട്ടിലെ വ്യത്യസ്ത ജെല്ലിക്കെട്ടിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിൽ തിങ്കളാഴ്ച നടന്ന പ്രത്യേക ജല്ലിക്കെട്ട് മത്സരങ്ങളിൽ കാളയെ മെരുക്കുന്നയാളടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. ഓരോ തവണയും കാളകളെ അഴിച്ചുവിടുമ്പോൾ, നവോന്മേഷത്തോടെ ആഞ്ഞടിച്ച നിർഭയരായ മെരുക്കന്മാരുടെ ആവേശത്തെ പരിക്കുകൾ തടസ്സപ്പെടുത്തുന്നതായി തോന്നിയില്ല.
മധുര പാലമേട്ടിലും ട്രിച്ചി സുരിയൂരിലും ജെല്ലിക്കെട്ടിൽ രണ്ട് പേർ മരിച്ചു. ട്രിച്ചി സുരിയൂരിൽ ജെല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) ആണ് കാളയുടെ ആക്രമണത്തിൽ മരിച്ചത്. പാലമേട് ജല്ലിക്കെട്ടിനിടെ നടന്ന കാളപ്പോരിൽ പങ്കെടുത്ത മധുര സ്വദേശി അരവിന്ദ് രാജും കാളയുടെ കുത്തേറ്റ് മരിച്ചു.
പാടത്തേക്ക് വന്ന കാളയെ പിടിക്കാൻ ശ്രമിച്ചു, ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പില്‍ത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഉടന്‍ തന്നെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജെല്ലിക്കട്ടില്‍ പതിനേഴ് പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്്. കഴിഞ്ഞ തവണയും കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു. നാളെയാണ് അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ട്.
മരണത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും കാളയുടെ ആക്രമണത്തിൽ മരിച്ച പാലമേട് സ്വദേശി അരവിന്ദ് രാജ്, കാഴ്ചക്കാരനായ പുതുക്കോട്ട ജില്ലയിലെ എം അരവിന്ദ് എന്നിവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുകയും ചെയ്തു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.