JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം
കർണാടക: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് ഊരാൻ ആവശ്യപ്പെട്ട തിക്താനുഭവം പങ്കിട്ട് യുവഗായിക.
എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട സ്ത്രീയുടെ അവകാശവാദം തെറ്റാണ്. ബാഡ്ജുകളും ബീഡിംഗുകളുമുള്ള ഡെനിം ജാക്കറ്റാണ് യുവതി ധരിച്ചിരുന്നത്. ഒരു സ്ത്രീയാണ് അവളെ സ്വകാര്യമായി പരിശോധിച്ചത് CISFHQrs ഉറവിടങ്ങൾപറയുന്നു. എന്നിരുന്നാലും ഇപ്പോൾ ഗായികയുടെ അക്കൗണ്ട് https://twitter.com/KrishaniGadhvi നിലവിൽ ഇല്ല
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് ഊരാൻ ആവശ്യപ്പെട്ട തിക്താനുഭവം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കു വച്ച് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അരങ്ങേറിയ സംഭവം വിദ്യാർഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്‌വി തനിക്ക് നേരിട്ട വിഷമകരമായ അനുഭവം പങ്കുവച്ചത്.
ബെംഗളൂരു വിമാനത്താവളത്തിൽവച്ച് ഞാൻ ധരിച്ചിരുന്ന ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. ‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതർ രംഗത്തെത്തി.
ഉൾവസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്പോയ്ന്റിൽ നിൽക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തിൽ ഒരു അവസ്ഥയിൽ നിൽക്കാൽ ആഗ്രഹിക്കില്ല.’– എന്ന് കൃഷാനി ട്വിറ്ററിൽ കുറച്ചു. നിങ്ങളെന്തിനാണ് സ്ത്രീകൾ വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിച്ചു.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു. ഓപറേഷൻ ടീമിനെയും സർക്കാരിന്റെ അധീനതയിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അവർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. എന്തുകൊണ്ടാണ് യുവതി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനോ വിമാനത്താവള പൊലീസിലോ പരാതി നൽകാത്തതെന്നാണെന്നും സുരക്ഷാ ഏജൻസികൾ ചോദിച്ചു.
സമൂഹമാധ്യമായ ട്വിറ്റെർ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അരങ്ങേറിയ സംഭവം വിദ്യാർഥിനിയും യുവ സംഗീതജ്ഞയുമായ കൃഷാനി ഗാദ്‌വി പങ്കുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.