ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളില്‍ 5ജി ടെലികോം സേവനം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
4ജി സിം 5ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് പറഞ്ഞ് ബന്ധപ്പെടുന്ന അപരിചിതരുമായി ഒറ്റത്തവണ പാസ്വേഡുകളും (OTP) മറ്റ് സെന്‍സിറ്റീവ് വിവരങ്ങളും പങ്കിടരുതെന്ന് ട്രായ് മുന്നറിയിപ്പ് നല്കി.
തട്ടിപ്പ് ഇങ്ങനെ
ഒടിപിയും മറ്റ് വിശദാംശങ്ങളും കൗശലപൂര്‍വം തട്ടിയെടുത്ത് ആളുകളെ കബളിപ്പിക്കുന്ന സൈബര്‍ തട്ടിപ്പുകാര്‍ പുതിയ അവസരം കൂടി പ്രയോജനപ്പെടുത്തുകയാണ്. വോഡഫോണ്‍, എയര്‍ടെല്‍ അല്ലെങ്കില്‍ ജിയോ തുടങ്ങിയ കമ്ബനികളില്‍ നിന്നുള്ള കസ്റ്റമര്‍ കെയര്‍ എക്സിക്യൂടീവുകളായി വേഷമിട്ട് നിലവിലുള്ള 4ജി പ്ലാന്‍ 5ജി പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്.
പൊതുവെ ഒടിപിയും അല്ലെങ്കില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെടുന്നു. ചിലപ്പോള്‍ ലിങ്കുകള്‍ അടങ്ങിയ സന്ദേശങ്ങളും അയയ്ക്കുന്നു. ഇതുവഴി ബാങ്ക് അകൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ക്ക് കടന്നുകയറാനും പണം തട്ടിയെടുക്കുന്നതിനും അവര്‍ക്ക് കഴിയുന്നു.
ഒടിപി ആവശ്യപ്പെടില്ല'
5ജി സേവനം നല്കാന് ടെലികോം കമ്ബനികള്‍ ഒടിപികള്‍ ആവശ്യപ്പെടില്ലെന്ന് ട്രായ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കുന്നുണ്ട്. 'ദയവായി ശ്രദ്ധിക്കുക ടെലികോം കമ്ബനികള്‍ 5ജി സിം അപ്ഗ്രേഡ് ചെയ്യുന്നതിനായി ഒടിപി അല്ലെങ്കില്‍ പിന് ആവശ്യപ്പെടുകയില്ല.
വ്യക്തിഗത വിവരങ്ങളായ ഒടിപി അല്ലെങ്കില്‍ പിന് ആരുമായി ഷെയര്‍ ചെയ്യാതിരിക്കുക. 5ജി സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ പേരിലുള്ള വഞ്ചനാപരമായ ലിങ്കുകളും ഓഫറുകള്‍ക്കുമെതിരെ ജാഗ്രത പാലിക്കുക', മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.