തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ ഇനി കെഎസ്ആര്‍ടിസി ബസ് എപ്പോള്‍ വരും എന്നറിയാം.
കെഎസ്ആര്‍ടിസ് ബസ് സര്‍വീസുകളുടെ റൂട്ടും സമയവുമാണ് ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി. ഗൂഗിള്‍ മാപ്പില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലാണ് ഇത് ലഭ്യമാകുക.
തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ മജന്ത, യെല്ലോ, ഗ്രീന്‍, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പില്‍ ലഭ്യമാകുമെന്നും സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ പറഞ്ഞു. സ്വിഫ്റ്റിലും ഇത് നടപ്പാകുന്നതോടെ ബസ് എവിടെയെത്തിയെന്ന് മനസിലാക്കി കൃത്യസമയത്ത് ബസ് സ്റ്റോപ്പില്‍ എത്താനാവും.
പോകേണ്ട സ്ഥലം നല്കിയാല് പെട്ടെന്ന് വിവരങ്ങള്‍ ലഭിക്കും. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരം പൂര്‍ണമായും ഉള്‍പ്പെടുത്തിയ ശേഷമാകും ദീര്‍ഘദൂര സ്വിഫ്റ്റ് സര്‍വീസുകളുടെ വിവരങ്ങളും എത്തുക. പിന്നീട് മുഴുവന്‍ കെഎസ്ആര്‍ടിസ് ബസുകളുടേയും റൂട്ട് ഗൂഗിള്‍ മാപ്പില്‍ എത്തിക്കാനാണ് തീരുമാനം.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.