ആലപ്പുഴ : ധീര ജവാൻ ബോജിമോന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ നാടിന്റെ സ്മരണാഞ്ജലി.

കിടങ്ങറ: രാജ്യസേവനത്തിനിടയിൽ വീരമൃത്യു വരിച്ച ബോജി മോന് നാടിന്റെ സ്മരണാഞ്ജലി. കിടങ്ങറ വെളിയനാടുള്ള സ്മൃതി മണ്ഡപത്തിൽ ആലപ്പുഴയിലെ സ്വന്തം സൈനിക അർദ്ധ സൈനിക കൂട്ടായ്മ ഗാർഡിയൻസ് ഓഫ് ദ നേഷൻ വീര മൃത്യു ദിനാചരണവും പുഷ്പാ പർച്ചനയും നടത്തി. 

GNA പ്രസിഡന്റ് രാജീവ് മുട്ടം, ജോയിന്റ് സെക്രട്ടറി പ്രകാശ് ഹരിപ്പാട് സജു ഏവൂർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. GNA പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം വലിയൊരു ജനാവലി ധീര യോദ്ധാവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ധീര സൈനികന്റെ അച്ഛനമ്മമാരെയും ഭാര്യയേയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. ഭാര്യ ബിനിത നാലാം ക്ലാസ്സുകാരനായ ആദിദേവ്, ഒന്നാം ക്ലാസ്സുകാരനായ അദ്വൈത് എന്നിവരാണ് മക്കൾ. രാജ്യസേവനത്തിനിടയിൽ ജമ്മു കാശ്മീരിലെ ശ്രീനഗറിൽ വെച്ച് 2021 ജനുവരി 20 നാണ് ആലപ്പുഴ ജില്ലയിലെ കിടങ്ങറ വെളിയനാട് ചന്ദ്രബോസ് - രാജമ്മ ദമ്പതികളുടെ മകനായ ബോജിമോൻ വീരമൃത്യു വരിച്ചത്.

BSF ജവാനുമായിരുന്ന ബോജിമോന്റെ ഓർമ്മകൾ നിലനിർത്തുവാൻ ഗാർഡിയൻസ് ഓഫ് നേഷൻ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നിർമ്മിച്ച സ്മൃതി മണ്ഡപം കഴിഞ്ഞ സെപ്റ്റംബർ 6 ന് കൊടിക്കുന്നിൽ സുരേഷ് M P നാടിന് സമർപ്പിച്ചിരുന്നു.

📚READ ALSO





🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !