കൊച്ചി: ഛത്തീസ്ഗഡിലെ ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയുടെ നാരായണ്‍പുരിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയം അടിച്ചു തകര്‍ക്കുകയും ക്രിസ്തുവിന്റെ ക്രൂശിത രൂപവും ഗ്രോട്ടോയിലെ മാതാവിന്റെ തിരുസ്വരൂപവും നശിപ്പിക്കുകയും ചെയ്തതില്‍ ആശങ്കയും വേദനയും പങ്കുവച്ച് സീറോ മലബാര്‍ കത്തോലിക്കാ സഭ.
വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ഇത്തരം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും ഛത്തീസ്ഗഡ് സര്‍ക്കാരും നിയമപാലകരും സത്വര നടപടികള്‍ സ്വീകരിക്കണം.
1973 മുതല്‍ നാരായണ്‍പൂരില്‍ വിദ്യാഭ്യാസ സ്ഥാപനവും പാവപ്പെട്ട കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റലും ആരോഗ്യ പരിപാലനകേന്ദ്രവും നടത്തിവരുന്ന കത്തോലിക്കാ മിഷനറിമാര്‍ക്കു നേരെയാണ് നീതികരിക്കാനാവാത്ത അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
ഏതാനും ആഴ്ചകളായി നാരായണ്‍പൂരിലും സമീപ പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ തുടര്‍ച്ചയാണിത്. അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാര്‍ മര്‍ദിക്കുകയും സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് പുറമേ പള്ളിമേട, മാതാവിന്റെ ഗ്രോട്ടോ എന്നിവയ്ക്കു നേരെയും അക്രമം അഴിച്ചുവിട്ടു.
അക്രമിക്കപ്പെട്ട ദേവാലയത്തിനും വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം. ഈ അക്രമ സംഭവത്തില്‍ വേദനിക്കുന്ന സഹോദരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
രണ്ടു വർഷം മുമ്പാണ് പള്ളി നിർമിച്ചത്. അതേസമയം നാരായൺപുരിലെ സേക്രട്ട് ഹാർട്ട് പള്ളിയ്ക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരേ ഉടൻ നടപടിയെടുക്കുമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്തമാക്കി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ വൈകുന്നേരം റായ്പൂർ ആർച്ച്ബിഷപ് ഡോ. വിക്ടർ ഹെന്റി ടാക്കൂർ മുഖ്യമന്ത്രിയെ സന്ദർശിച്ചിരിന്നു. ഇതിനിടെ അക്രമം ഭയന്ന് പ്രദേശത്തു നിന്ന്‍ നിരവധി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്.
📚READ ALSO:
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.