ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി യുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം. സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.”ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന കാര്യത്തില്‍ . ആർക്കുംസംശയം വേണ്ട മലയാളികൾ സത്യാന്വേഷികളാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനു തടസം നിൽക്കുന്ന സർക്കാരല്ല പിണറായിവിജയാണ് ഗവണ്മെന്റ. കേന്ദ്ര സർക്കാരിന് സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”-കെ അനില്‍കുമാര്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി. കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ടീസ്റ്റ സെതൽ വാദിന്റെയും ആർബിഐ ശ്രീകുമാറിന്റെയും സഞ്ജയ് ഭട്ടിന്റെയും ആരോപണമാണ് ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നതും. ഇത് സുപ്രീം കോടതി തന്നെ വ്യാജമാണെന്ന വിലയിരുത്തലിൽ തള്ളിയ കേസായിരുന്നു. എന്നാൽ അതെല്ലാം ഉൾപ്പെടുത്തിയാണ് ബിബിസിയുടെ ഡോക്യൂമെന്ററി.
ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിഎന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. എന്നാൽ, ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.