കോട്ടയം : അനിശ്ചിതത്വത്തിനൊടുവിൽ പാലാ നഗര സഭാ ചെയർമാനായി സിപിഎമ്മിലെ ജോസിൻ ബിനോ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം അംഗങ്ങളായ 17 പേരും ജോസിന് വോട്ട് ചെയ്തു ആകെ 25 അംഗങ്ങളാണ് നഗര സഭയിൽ ഉള്ളത് ഒരു വോട്ട് അസാധുവായി ഒരാൾ വോട്ട് രേഖപ്പെടുത്തിയില്ല കോൺഗ്രസ് അംഗം സതീഷ് ചെള്ളാനിയുടെ വോട്ടാണ് അസാധു ആയത് അതേ സമയം ആദ്യം മുതൽ ചെയർമാൻ സ്ഥാനാർഥി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടം കേരളാകോൺഗ്രസിന്റെ അതൃപ്തിയെതുടർന്ന് പിന്തള്ളപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചു കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിക്ക് തുറന്ന് കത്തുമായി നഗരസഭാ സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍കൂടിയായ ബിനു പുളിക്കകണ്ടം.
'മോഹങ്ങളുണ്ട്, പക്ഷെ മോഹഭംഗമില്ലായെന്ന്' തുടങ്ങുന്നതാണ് കത്ത്. പാലായുടെ രാഷ്ട്രീയചരിത്രത്തില്‍ ഇന്നത്തെ ദിവസം ഒരു കറുത്ത ദിനമായി രേഖപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു.
അതേസമയം കെ എസ് യുവിന്റെ നേതാവായി നടന്ന്. നിരന്തരം ഇതേ ആളുകളിൽ നിന്നുതന്നെ പരാജയം ഏറ്റുവാങ്ങി നടന്ന ഭൂതകാലം ബിനുവിന് ഉണ്ടെന്നും. ഇന്നത്തെ അവസ്ഥയിൽ തികഞ്ഞ സഹതാപം മാത്രമെന്നും. ഇനി മാറാൻ പാർട്ടി ഉണ്ടോ എന്ന് വെറുതേ ഇരിക്കുമ്പോൾ ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കണമെന്നും. ബിജെപി പാലാ മണ്ഡലം ജന:സെക്രട്ടറിയും കൊഴുവനാൽ പഞ്ചായത്ത് മെമ്പറുമായ അഡ്വ:ജി അനീഷ് പറഞ്ഞു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.