തിരുവനന്തപുരം ; സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി ആണ് ഇവ ആരംഭിച്ചിരിക്കുന്നത്.ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപഭോഗത്തിനും എൽ.സി.എൻ.ജി വിതരണം ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈൻ ശൃംഖലയിലൂടെ എത്തിക്കാൻ സാധിക്കും .
മലിനീകരണം കുറഞ്ഞതും അപകടം കുറഞ്ഞതുമായ ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമായ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതൽ കുടുംബങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ ഊർജ്ജമേഖലയിൽ വിപ്ലവകരമായ മാറ്റം ഏതാനുംനാളുകൾക്കകം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.