തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
- ആകെ വോട്ടർമാർ: 2,67,95,581
- ആകെ സ്ത്രീ വോട്ടർമാർ: 1,38,26,149
- ആകെ പുരുഷ വോട്ടർമാർ: 1,29,69,158
- ആകെ ഭിന്നലിംഗ വോട്ടർമാർ: 274
- കൂടുതൽ വോട്ടർമാരുള്ള ജില്ല: മലപ്പുറം (32,18,444 )
- കുറവ് വോട്ടർമാരുള്ള ജില്ല: വയനാട് (6,15,984 )
- കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല: മലപ്പുറം(16,08,247 )
- കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല: തിരുവനന്തപുരം (55 )
- ആകെ പ്രവാസി വോട്ടർമാർ: 87,946
- പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല: കോഴിക്കോട് (34,695)
- പതിനെട്ട് വയസുള്ള 41,650 വോട്ടർമാരാണ് പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്
- 17 വയസ് പൂർത്തിയായ 14,682 പേരാണ് മുൻകൂറായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിച്ചിരിക്കുന്നത്. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, എന്നീ യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. സ്കൂൾ കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ അപേക്ഷകരുടെ വർധന.
- വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 1,78,068 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്.
- 80 വയസിന് മുകളിൽ പ്രായമുള്ള ആകെ വോട്ടർമാർ - 6,51,678 (സ്ത്രീ- 4,00,391 പുരുഷൻ- 2,51,284 TG-3 )
ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, എന്നീ യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. സ്കൂൾ കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ അപേക്ഷകരുടെ വർധന.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നിർദേശ പ്രകാരം ജില്ലകൾതോറും വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. അഞ്ച് ലക്ഷത്തിലധികം വോട്ടർമാർ പട്ടികയിൽ നിന്ന് നീക്കപ്പെട്ടത് വോട്ടർ പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ കാലയളവിൽ ബൂത്ത് ലെവൽ ഓഫീസർമാർ നിരന്തരം വീടുകൾ സന്ദർശിച്ചാണ് മരണപ്പെട്ടവരുടേത് ഉൾപ്പെടെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ചത്.
📚READ ALSO:
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.