ദളപതി വിജയ് നായകനാകുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം വാരിസിന്റെ ട്രെയിലര്‍ എത്തി. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തും.
കോളിവുഡ് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേസമയം എത്തും എന്നതാണ് അതിനു കാരണം. വിജയ് നായകനാവുന്ന വാരിസ്, അജിത്ത് കുമാര്‍ ചിത്രം തുനിവ് എന്നിവയാണ് പൊങ്കലിന് എത്തുന്ന ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും പൊങ്കലിന് എത്തും എന്നതല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തുനിവിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം ജനുവരി 11 ന് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തും. വിജയ് ചിത്രം വാരിസിന്റെ ട്രെയ്ലര്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് തുനിവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014 ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങള്‍.
📚READ ALSO:
🔘സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേർപ്പെടുത്തി: എയർ ഇന്ത്യ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.