തിരുവനന്തപുരം : എ.സി കോച്ചുകളിൽ കവർച്ച വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളുടെ വാതിൽവശങ്ങളിലാണ് ഇവ ഘടിപ്പിച്ചിട്ടുള്ളത്. തേർഡ് എ.സി., സെക്കൻഡ് എ.സി. എന്നിവയ്ക്കാണ് പ്രാമുഖ്യം.
സ്ലീപ്പർ കോച്ചുകളിൽ ഘട്ടം ഘട്ടമായി വെക്കും. സോൺതലത്തിലാണ് ക്യാമറയുടെ നിയന്ത്രണം. എ.സി. കോച്ചുകളുടെ ഇരു വാതിലുകളുടെയും വശങ്ങളിലായാണ് ക്യാമറ സ്ഥാപിക്കുന്നത്. ആദ്യം തേർഡ് എ.സി., സെക്കൻഡ് എ.സി കോച്ചുകളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. വൈകാതെ സ്ലീപ്പർ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ വരും.
ജനുവരി 11-ന് മലബാർ എക്‌സ്‌പ്രസിലെ (16629) എ.സി. കോച്ചിൽ ഒരു കുടുംബത്തിന്റെ ബാഗ് മോഷ്ടിച്ചു. സ്വർണവും പണവും നഷ്ടപ്പെട്ടു. ഷൊർണൂരിലായിരുന്നു സംഭവം. നേത്രാവതി എക്‌സ്‌പ്രസിൽ (16345) ജനുവരി രണ്ടിന് എ.സി. കോച്ചിൽ ആറുലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചു. ഡോക്ടർ ദമ്പതിമാരാണ് കവർച്ചയ്ക്കിരയായത്.
ട്രെയിനുകളിൽ ബർത്തിലും സീറ്റിനടിയിലും ബാഗ് അലസമായി വെക്കുന്നതാണ് മോഷണം വർദ്ധിക്കാൻ ഒരു പ്രധാന കാരണം. എല്ലാ കോച്ചുകളിലും ലോവർ ബർത്തിന് അടിയിലായി ബാഗ് ചങ്ങലയുമായി ബന്ധിപ്പിക്കാനുള്ള വളയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 90 ശതമാനം യാത്രക്കാരും ഈ ചങ്ങലപ്പൂട്ട് ഉപയോഗിക്കാറില്ലെന്ന് റെയിൽവേ പറയുന്നു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.