വത്തിക്കാന്‍: ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
ബെനഡിക്‌ട് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ ലളിതമായിരിക്കും. അദ്ദേഹം സ്‌ഥാനത്യാഗം ചെയ്‌ത മാര്‍പാപ്പയാണെന്ന കാര്യംകൂടി പരിഗണിച്ചാണിത്. ആറ് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.
SEE HERE Pope benedict xvi funeral 🔘live stream vatican
ബെനഡിക്ട് മാർപാപ്പാ ആവശ്യപ്പെട്ടിരുന്നത് പോലെ ജോൺ പോൾ രണ്ടാമനെ ആദ്യം അടക്കം ചെയ്ത കല്ലറയ്ക്കു സമീപമായിരിക്കും ഇദ്ദേഹത്തിന്റെയും അന്ത്യ വിശ്രമം .ബസലിക്കയിലെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പൊതുദര്ശനത്തിന് വച്ചിരിക്കുന്ന പാപ്പയുടെ ഭൗതികശരീരം ദര്ശിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാര ശുശ്രൂഷ തുടങ്ങും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സംസ്‌കരിച്ച കബറിലാകും ബനഡിക്‌ട് മാര്‍പാപ്പയെ സംസ്‌കരിക്കുക. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭൗതികാവശിഷ്‌ടം 2011 ല്‍ ചാപ്പലിലേക്കു മാറ്റിയിരുന്നു. 40 ലക്ഷം പേരാണു ജോണ്‍ പോള്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്.
2005 ഏപ്രിൽ 19നാണ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി ബനഡിക്ട് മാർപാപ്പ എന്ന പേരിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത്.ആരോഗ്യ പരമായ കാരണങ്ങളാൽ 2013 ഫെബ്രുവരി 28 നു സ്ഥാനമൊഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
📚READ ALSO:
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.