കവന്‍ട്രി: വിവാഹ ഒരുക്കത്തിനായി ശനിയാഴ്ച നാട്ടില്‍ പോകാന്‍ ടിക്കെടുത്തിരുന്ന വോക്കിങ്ങിലെ ശ്രീധരന് (56) ജോലിക്ക് പോകുമ്പോൾ തളർച്ച അനുഭപ്പെടുകയായിരുന്നു.
നെഞ്ചുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ട ശ്രീധരനെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ പക്ഷാഘാതത്തിന്റെയും തുടര്‍ന്ന് ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങളാണ് ചികിത്സക്കിടയില്‍ കണ്ടെത്തിയത്. ദിവസങ്ങളോളം ആശുപത്രിയില്‍ ആയിരുന്നു. ഇതോടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ ഏറെക്കുറെ ഉറപ്പിക്കുക ആയിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന ഇദ്ദേഹത്തിന്റെ വെന്റിലേറ്റർ ലണ്ടന്‍ കിങ്സ് ഹോസ്പിറ്റല്‍ അധികൃതര്‍ പ്രതീക്ഷകൾ നഷ്ടമായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഒഴിവാക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇതോടെ അവസാനം എല്ലാവരെയും വേദനയിലാക്കി മരണത്തോട് പൊരുതി കീഴടങ്ങി.
ശ്രീധരനെ കുറിച്ച് ഇവിടെയുള്ള മലയാളികള്‍ പലരും അറിയുന്നതും ഇദ്ദേഹം ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിയപ്പോള്‍ മാത്രമാണ്. ചെന്നൈ ദോശയില്‍ ഏറെനാളായി ഷെഫ് ആയി ജോലി ചെയ്തിരുന്ന ശ്രീധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ വല്ലായ്മയോടെയാണ് ജോലിക്ക് എത്തിയിരുന്നതെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ദിവസവും ജോലിക്കിടയില്‍ തീരെ അവശത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുക ആയിരുന്നു.
നാട്ടില്‍ ഇദ്ദേഹത്തിന്റെ വീടിനു സമീപമുള്ള പലരും യുകെയില്‍ ഉണ്ടെങ്കിലും അവരാരും ശ്രീധരന്‍ ലണ്ടനിലാണ് ജോലി ചെയ്തിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ള ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ തൊഴില്‍ ഉടമകളായ ചെന്നൈ ദോശ മാനേജ്മെന്റിന്റെ സഹായം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
മറ്റന്നാള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരിക്കവേയാണ് ശ്രീധരനെ കൂട്ടാന്‍ മരണമെത്തിയത്. എല്ലായ്‌പ്പോഴും കല്യാണ കാര്യങ്ങള്‍ താന്നെയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നതും. ഭാര്യ ലളിത, കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.
അടുത്ത മാസം ഇളയ മകളുടെ വിവാഹം നടക്കുന്നതുമായി ബന്ധപെട്ടുള്ള ഒരുക്കങ്ങള്‍ ഉള്ളതിനാലാണ് ഇദ്ദേഹം യാത്ര നിശ്ചയിച്ചിരുന്നത്. രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാളുടെ വിവാഹം നേരത്തെ നടന്നിരുന്നു. നഴ്സിങ് പാസായ മൂത്തമകള്‍ ലണ്ടനില്‍ ജോലി തേടി വരാനിരിക്കെയാണ് അച്ഛന്റെ മരണം. വിവാഹം ആഘോഷ പൂര്‍വം നടത്താന്‍ നാട്ടിലേക്കു പോകും മുന്‍പ് വേഗത്തില്‍ ജോലികള്‍ തീര്‍ക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശ്രീധരന്‍.
📚READ ALSO:
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.