ഇടുക്കി: വാഗമണ്ണിൽ വഴിയോരക്കച്ചവടക്കാരുടെ കടകൾ തീയിട്ട് നശിപ്പിച്ചതായി പരാതി. കോലാഹലമേട് വെടിക്കുഴിയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകൾക്കാണ് കഴിഞ്ഞ രാത്രി തീയിട്ടത്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്ന് കാണിച്ച് കച്ചവടക്കാർ പൊലീസിൽ പരാതി നൽകി.
സ്വയം തൊഴിൽ കണ്ടെത്തിയ മൂന്ന് കുടുംബങ്ങളെയാണ് സാമൂഹ്യ വിരുദ്ധർ വഴിയാധാരമാക്കിയത്. കോലാഹലമേട് സ്വദേശികളായ ലാവണ്യദാസ്, രമേശ്, രത്‌നാ രാജു എന്നിവരുടെ കടകളാണ് തീയിട്ട് നശിപ്പിച്ചത്. പുലർച്ചെ കടയിൽനിന്ന് പുകയുയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചത്. പുതുവൽസരത്തോടനുബന്ധിച്ച് കടയിൽ സ്റ്റോക്ക് ചെയ്ത മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
കടകൾ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ വ്യാപാര സ്ഥാപനവുമായി തർക്കമുണ്ടായിരുന്നതായും കച്ചവടക്കാർ പറയുന്നു. കടകൾ നശിപ്പിച്ചതിൽ കച്ചവടക്കാരുടെ പ്രതിഷേധവുമുണ്ടായി. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് കച്ചവടക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.