സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ തിരഞ്ഞെടുപ്പ് തീയതിയിൽ അന്തിമ തീരുമാനം ഉണ്ടാകൂ. 2019ൽ ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുകയും സംസ്ഥാനത്തിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഈ വർഷമോ അടുത്ത വർഷമോ നടക്കേണ്ടതുണ്ട്.
സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. ഏപ്രിലിലോ സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലോ തിരഞ്ഞെടുപ്പ് നടത്താനാണു ശ്രമം. പരമാവധി വോട്ടർമാർക്കു ബൂത്തുകളിൽ എത്താനാകുന്ന നല്ല കാലാവസ്ഥ കൂടി പരിഗണിച്ചാകും തീയതി നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ബിജെപി ഒരുങ്ങുകയാണെന്നും നേതാക്കൾ അറിയിച്ചു.
സുഗമമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനു സംസ്ഥാന ഭരണകൂടത്തിന്റെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാർ തേടുകയാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
📚READ ALSO:
🔘ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി ; ഭക്ഷ്യസുരക്ഷാ വകുപ്പ്
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.