JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം
മറയൂര്‍ : രണ്ട് വയസുകാരന്‍ വീടിന്റെ മുറ്റത്തെ മീന്‍ കുളത്തില്‍ മുങ്ങി മരിച്ചു. മറയൂര്‍ ചിന്നവരയില്‍ കറുപ്പുസ്വാമി(രാംകുമാര്‍) യുടെയും ജന്നിഫറിന്റെയും മകന്‍ രോഹനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് അപകടമുണ്ടായത്. അച്ഛന്‍ കറുപ്പുസ്വാമി (രാംകുമാര്‍) കോയമ്പത്തൂരില്‍ ജോലിക്കായി പോയിരിക്കുകയായിരുന്നു. സഹോദരന്‍: റൈഗര്‍.
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു രോഹന്‍. അടുക്കളയില്‍ പാത്രം കഴുകി വച്ച ശേഷം വീട്ടുമുറ്റത്ത് എത്തിയ അമ്മ ജന്നിഫര്‍ കുട്ടിയെ കാണാതെ വന്നതോടെ പല സ്ഥലത്തും അന്വേഷിച്ചശേഷം അവസാനമാണ് മീന്‍കുളത്തില്‍ മുങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ കുളത്തില്‍ നിന്നെടുത്തെങ്കിലും വീടിനടുത്ത് വാഹനമെത്താത്തത് തടസമായി.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കനാലിന്റെ അരികിലൂടെ കുട്ടിയുമായി വാഹനം എത്തുന്ന ചാനല്‍മേട്ടില്‍ എത്തിച്ച് സഹായ ഗിരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
📚READ ALSO:
🔘IRELAND JOBS: Saolta University Health Care Group HSE West Hiring | Galway, Mayo, Roscommon, Sligo, Donegal
🔘തിരക്ക് കൂടി, നൂറുകണക്കിന് രോഗികൾ ട്രോളികളിൽ, ബെഡ് ഇല്ല, കൗണ്ടർ മെഡിസിനില്ല രംതാഴ്ത്തിയ ആശുപത്രികൾ ഉപയോഗിക്കാൻ ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ്
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ
🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.