റിയാദ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായി ഡിജിറ്റല്‍ ഐഡന്റിറ്റി (ഐഡി) സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിര്‍ അഫ്രാദ് (അബ്ഷിര്‍ വ്യക്തികള്‍) വഴി ഇത് ലഭ്യമാണ്.
പ്രവാസികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഐഡി പരിശോധിക്കാനും അതിലെ ഡാറ്റ കാണാന്‍ ഉപയോഗിക്കാനും ആവശ്യമുള്ളപ്പോള്‍ അതിന്റെ പകര്‍പ്പ് റഫറന്‍സിനായി സൂക്ഷിക്കാനും പുതിയ സേവനം സഹായിക്കുന്നു.
രാജ്യത്തിനകത്ത് എവിടെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഡിജിറ്റല്‍ ഐഡിയുടെ പകര്‍പ്പ് കാണിക്കാം. ഐഡിയുടെ പ്രിന്റഡ് ഫോട്ടോ കോപ്പിയും കൈവശം വയ്ക്കേണ്ടതുണ്ട്. അബ്ഷിര്‍ പ്ലാറ്റ്ഫോമിലൂടെ പൗരന്മാര്, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഓഫിസ് ആസ്ഥാനമോ ബ്രാഞ്ച് ഓഫിസുകളോ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ ജവാസാത്ത് നല്കുന്ന ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ ലഭ്യമാവും.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.