British PM Rishi Sunak
ബ്രിട്ട: സോഷ്യൽ മീഡിയയിൽ വീഡിയോ പകർത്തുന്നതിനിടെ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്തതിന് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ബ്രിട്ടീഷ് പോലീസ് വെള്ളിയാഴ്ച പിഴ ചുമത്തി.
സംഭവത്തിൽ സുനക് വ്യാഴാഴ്ച ക്ഷമാപണം നടത്തിയിരുന്നു, ഇത് “വിധിയുടെ ഹ്രസ്വമായ പിശക്” എന്ന് വിശേഷിപ്പിച്ചിരുന്നു. പിൻസീറ്റിലിരുന്ന ഋഷി സുനക്ക് ബെൽറ്റ് അഴിച്ച് വീഡിയോ പകർത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ വീഡിയോ ബ്രിട്ടനില്‍ വ്യാപകമായി. ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയില്‍ കാർ മുന്നോട്ട് പോകുമ്പോള്‍ സുനക്ക് ക്യാമറയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഈ സമയം കാറിന് സമാന്തരമായി പോലീസിന്‍റെ മോട്ടോര്‍ ബൈക്കുകള്‍ അകമ്പടി പോകുന്നതും വീഡിയോയില്‍ കാണാം.
ഓടുന്ന കാറില്‍ സീറ്റ് ബെൽറ്റ് ധരിക്കാതെ ആണ് ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ഇരിപ്പ്. ജനങ്ങൾക്ക് മുഴുവൻ തൊട്ടാൽ പൊട്ടുന്ന കുറ്റങ്ങൾക്ക് ഫൈൻ ഇടുന്ന രാജ്യത്തു ഇതുപോരെ പൂരം. കണ്ടവർ കണ്ടവർ വൈറലാക്കി ഒടുവിൽ തെറ്റെന്നു ഏറ്റു പറഞ്ഞു.
സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി തലയൂരി. സംഭവം തെറ്റാണെന്ന് പൂര്‍ണ്ണമായും അംഗീകരിക്കുന്നതായും ക്ഷമ ചോദിക്കുന്നതായും അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടെയാണ് സംഭവം. ഈ സമയം പ്രധാനമന്ത്രി ലക്ഷാഷെയറില്‍ ഉണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് നിയമം ?
ബ്രീട്ടിനില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോള്‍ പോലീസ് പിടിച്ചാല്‍ സംഭവ സ്ഥലത്ത് വച്ച് 100 പൗണ്ട് പിഴ ഇടണം. അതല്ല കേസിന് കോടതിയില്‍ പോയാല്‍ 500 പൗണ്ട് വരെ പിഴ ഉയരാം. അതേ സമയം ബ്രിട്ടനില്‍ വ്യാപകമായ പ്രതിഷേധമാണ് ഇത് സംബന്ധിച്ച് ഉയരുന്നത്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.