കോട്ടയം: എയ്ഞ്ചൽ വാലി മേഖലയിൽ ബഫർ സോണിന്റെ പേരിൽ വനമേഖലയാക്കപ്പെട്ട പ്രദേശത്തെ കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നു സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി പറഞ്ഞു.
കോരുത്തോട്,മുക്കം പെട്ടി, ഏഞ്ചൽ വാലി എന്നീ ബഫർ സോൺ മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ തെയ്യാറാവണം.
ജനങ്ങൾ പരിഭ്രാന്തിയിലാണ് അവരെ കയ്യൊഴിയുന്ന നിലപാടാണ് കേരള സർക്കാർ എടുക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന പ്രക്ഷോഭ പദയാത്ര 22 ന് 2 മണിക്ക് മുക്കം പെട്ടിയിൽ നിന്നും ആരംഭിച്ച് എയ്ഞ്ചൽ വാലിയിൽ സമാപിക്കും.
സമാപന സമ്മേളനം സംസ്ഥാന അധ്യക്ഷൻ ശ്രി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ,സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ അഡ്വ ബി ഗോപാലകൃഷ്ണൻ, ഡോ ജെ പ്രമീള ദേവി,കർഷക മോർച്ച ദേശിയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു, മേഖല പ്രസിഡന്റ് എൻ ഹരി തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ സംസാരിക്കുമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.