പാലാ: ളാലം മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5.30 മുതൽ പാലാ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിവൈഎസ്പി എ.ജെ.തോമസ്അറിയിച്ചു. ളാലം പാലം മുതൽ കുരിശുപള്ളി രാമപുരം ജംഗ്ഷൻ വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ക്രമീകരണങ്ങൾ ഇപ്രകാരം ആയിരിക്കും. യാത്രക്കാരും ഉത്സവത്തിനെത്തുന്നവരും മുൻകൂട്ടി വേണ്ട ജാഗ്രത പാലിക്കണം.
ഈരാറ്റുപേട്ട ഭാത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷഷനിൽ നിന്നും തിരിഞ്ഞ് KSRTC വഴി ബൈപാസിൽ പ്രവേശിച്ചു യാത്ര തുടരേണ്ടതുണ്ട്. കൂടാതെ കോട്ടയം ഭാഗത്ത് നിന്ന് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ്
ബൈപാസിൽ പ്രവേശിച്ചും യാത്ര തുടരേണ്ടതാണ്. കൊട്ടാരമറ്റം ബസ്ടെർമിനൽ ഭാഗം മുതൽ കുരിശുപള്ളി ജംഗ്ഷൻ വരെ ഇരു ദിശകളിലും വാഹനങ്ങൾക്ക് കടന്നു പോകാവുന്നതായിരിക്കും.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.