കോട്ടയം : മുണ്ടക്കയത്ത് കാടിറങ്ങിയ കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം, മണിക്കല്‍ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത് ചെറുതും വലുതുമായ 20 ൽ അധികം ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
23 കാട്ടാനകളാണ് റബ്ബര്‍ എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത്. തൊഴിലാളികളും, വനപാലകരും ചേര്‍ന്ന് ഒരു ദിവസം മുഴുവന്‍ പരിശ്രമം നടത്തിയിട്ടും കാട്ടാനക്കൂട്ടം കാട് കയറാതെ മേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. 8 കുട്ടി ആനകള്‍ ഉള്‍പ്പെടെ 23 ആനകളാണ് പ്രദേശത്ത് എത്തിയത്. ഇത്രയധികം കാട്ടനാകള്‍ ഒന്നിച്ചെത്തിയതോടെ നിരവധിപേരാണ് ആനകളെ കാണാനെത്തുന്നത്.
ജനവാസമേഖലയില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയില്‍ ആണ് കഴിയുന്നത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്.
വൈകുന്നേരങ്ങളില്‍ വീടിന് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികള്‍ പറയുന്നു. ഏതെങ്കിലും പണിക്കോ പുലര്‍ച്ചെ ടാപ്പിംഗിനോ, പേടിച്ചു പുറത്തിറങ്ങാൻ വയ്യാത്ത അവസ്‌ഥ ചിലരെയെങ്കിലും പട്ടിണിയിലാക്കുന്നു. തൊഴിലാളികള്‍ നട്ടുവളര്‍ത്തുന്ന എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. ആനയുടെ ശല്യം ഒഴിവാക്കാന്‍ ആന ഭക്ഷിക്കുന്ന എല്ലാ വിളകളും വെട്ടിക്കളയുകയാണ് ഇവിടുത്തെ തൊഴിലാളി കുടുംബങ്ങള്‍ ചെയ്യുന്നത്.
ചെറുതും വലുതുമായ 20 പതിലധികം ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്. മുൻപ് പുലിക്കും , കാട്ടു പന്നിക്കും പിന്നാലെ ഓടിയിരുന്നവർക്ക് ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ല.
എസ്റ്റേറ്റില്‍ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമായിട്ടും ആനകളെ ഉള്‍വനത്തിലേക്ക് കയറ്റിവിടുന്നതിനുള്ള യാതൊരു നടപടിയും വനം വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.