കോട്ടയം: ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കാൻ ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ ശ്രമിക്കുന്നുവെന്നും ചില മാധ്യമങ്ങൾ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ.ഒരുദിവസം നടന്ന ഒരു ചെറിയ സംഭവത്തെ പർവതീകരിച്ചുകൊണ്ട് ഒരു നാടിനെയാകെ വേറൊരു രൂപത്തിൽ ബ്രാൻഡ് ചെയ്യാനുള്ള ശ്രമം ചിലരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു,
മുൻ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഢാലോചനയും ഇതിനു പിന്നിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു ആരോപിച്ചു.ഈരാറ്റുപേട്ട നഗരോത്സവവുമായി ബന്ധപ്പെട്ട ഗാനമേളയിൽ മാപ്പിളപാട്ടല്ലാതെ മറ്റൊന്നും പാടാൻ സമ്മതിക്കില്ലെന്ന് ചിലർ ഗായികയോട് പറഞ്ഞതും ഗായിക പ്രതിഷേധിച്ചതുമാണ് നിലവിലെവാദ പ്രതിവാദങ്ങൾക്കു വഴിവെച്ച സംഭവം സംഭവം .
”ഈരാറ്റുപേട്ട മത സാഹോദര്യത്തിന്റെയും മത സൗഹാർദ്ത്തിന്റെയും നാടാണ് . നൂറ്റാണ്ടുകളായി ഹൈന്ദവ ക്രൈസ്തവ ഇസ്ലാം മതവിഭാഗത്തിൽപെട്ടവർ സാഹോദര്യത്തോടെ ജീവിക്കുന്ന പ്രദേശമാണ്. ചിലയാളുകൾ ബോധപൂർവം സ്വാർത്ഥ താൽപര്യത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി ഉണ്ടാക്കികൊണ്ടുവരുന്ന വർഗീയ വിഭജനത്തിന് ആക്കം കൂട്ടാൻ ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഉപയോഗിക്കുകയാണ്.
അറിഞ്ഞോ അറിയാതെയോ ചിലർ , ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നു.തെറ്റായ പ്രചാരണമാണ് നടക്കുന്നത്. താലിബാനുമായി ഉപമിച്ച് നടത്തുന്ന പ്രചാരവേല ആസൂത്രിതമാണ് ഈരാറ്റുപേട്ട വർഗീയ വാദികളുടെ നാട് എന്ന് ബ്രാൻഡ് ചെയ്യാനുള്ള ശ്രമത്തിൽ ആരും വീണുപോകരുത്. മുൻ ജനപ്രതിനിധി അടക്കമുള്ളവർ വിതച്ച വിഭജനത്തിന്റെ വിത്ത് പിഴുതെറിയാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു ”
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.