കോട്ടയം ; ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് ഇനിയും അനിശ്ചിത്വത്വംതുടരുമ്പോൾ പിണറായി സർക്കാരിൻറെ ഭാഗത്തു നിന്നുള്ള ഏതു പ്രതിസന്ധിയും നിയമപരമായി നേരിട്ട് ഈരാറ്റുപേട്ട പൂഞ്ഞാർ നിവാസികളുടെയും നാടിന്റെയും വികസനത്തിനായി നിലകൊള്ളുമെന്ന് അഡ്വ ;ഷോൺ ജോർജ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചു . മുൻ കരാറുകാരായ ഡീൻ കൺസ്ട്രക്ഷന് എഗ്രിമെന്റ് പ്രകാരം നിർമ്മാണം പൂർത്തീകരിക്കേണ്ട അവസാന കാലാവധി 2022 ഓഗസ്റ്റ് 24ന് അവസാനിക്കുന്നു.
നിർമ്മാണം പൂർത്തീകരിക്കാനുള്ള തുടർനടപടികളെ സംബന്ധിച്ച് ഒരു നീക്കവും ഉണ്ടാകാതെ വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഞാൻ രണ്ടു പരാതികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്‌ക്ക് നൽകി. റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകുമെന്നും മന്ത്രി മറുപടി നൽകുന്നു. ഇപ്പോൾ കരാർ എടുത്തിട്ടുള്ള ഊരാളുങ്കൽ സൊസൈറ്റിയുമായി ചർച്ച നടത്തുകയാണെന്നും മുൻ കരാറുകാരന് നഷ്ടം വരാത്ത രീതിയിൽ അയാളെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ കഴിഞ്ഞു. എങ്ങനെയെങ്കിലും പ്രവർത്തി നടക്കട്ടെ എന്ന് വിചാരിച്ച് ഞാൻ പ്രതികരിച്ചില്ല.
ഓഗസ്റ്റ്,സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഏതെങ്കിലും തരത്തിൽ ഇവർ നിർമാണം ആരംഭിക്കും എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു. ഡിസംബർ മാസമായിട്ടും നടപടി ഉണ്ടാകില്ലെന്ന് ഉറപ്പാകുകയും ഏതുവിധേയനയും മുൻ കരാറുകാരനെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ നിലപാടെന്ന് മനസ്സിലായിട്ടാണ് ഞാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. കോടതി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഒറ്റ ദിവസം കൊണ്ടാണ് കരാറുകാരനെ ടെർമിനേറ്റ് (ഒഴിവാക്കി) ചെയ്ത് റീ ടെൻഡർ ക്ഷണിച്ചത്. ഈ നടപടി ഓഗസ്റ്റ് മാസം ചെയ്തിരുന്നുവെങ്കിൽ നവംബർ മാസത്തിൽ നിർമ്മാണം ആരംഭിക്കുന്നതിനും കോടതി ഇടപെടൽ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.
ഇനി ടെൻഡറിൽ നടന്ന കള്ളത്തരത്തെ സംബന്ധിച്ച്. ഇപ്പോൾ ഞാൻ താഴെ പ്രസിദ്ധീകരിച്ചിരിക്കുന്ന ടെൻഡർ വിവരങ്ങളിൽ രണ്ടാം സ്ഥാനക്കാരായ രാജേഷ് മാത്യു & കമ്പനി ടെൻഡർ തുകയേക്കാൾ 22% അധികം തുകയാണ് കോട്ട് ചെയ്തിരിക്കുന്നത്. ഊരാളുങ്കൽ എന്നത് സിപിഐഎം നേതൃത്വത്തിലുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.കാര്യം സിപിഐഎം നിയന്ത്രണത്തിലുള്ളതാണെങ്കിലും ഉള്ളത് പറയണമല്ലോ കേരളത്തിൽ പൊതുമരാമത്ത് ജോലികൾ ഏറ്റെടുക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏത് കോൺട്രാക്ടർമാർ സമർപ്പിക്കുന്ന ടെൻഡർ തുകയേക്കാൾ 10% അധികം തുക കോട്ട് ചെയ്താലും സൊസൈറ്റി എന്ന നിലയിൽ ഊരാളുങ്കലിനെ വർക്ക് ലഭിക്കുകയുള്ളു. അങ്ങനെ വരുമ്പോൾ ടെൻഡർ തുകയേക്കാൾ നാല് കോടി 40 ലക്ഷം രൂപ അധികം വച്ചിരുന്നാലും ഈ വർക്ക് ഊരാളുങ്കലിനെ ലഭിക്കുമായിരുന്നുള്ളൂ.
നിലവിൽ തന്നെ തുക അപര്യാപ്തമാണെന്നിരിക്കെ ഒരു കോൺട്രാക്ടറും 20 ശതമാനത്തിൽ താഴെ ടെൻഡർ കോട്ട് ചെയ്യില്ല എന്ന് ഉറപ്പുണ്ടായിരുന്ന കേരളത്തിലെ തന്നെ ഏക വർക്ക് ഈരാറ്റുപേട്ട - വാഗമൺ റോഡ് ആയിരുന്നു. എന്നിട്ടും ഊരാളുങ്കൽ 13 കോടി 30 ലക്ഷം രൂപയ്‌ക്ക് ടെൻഡർ ചെയ്ത വർക്ക് 13 കോടി 17 ലക്ഷം രൂപയ്ക്ക് അതായത് 1% ബിലോയ്ക്ക് ഏറ്റെടുക്കാൻ തയ്യാറായി.റിസ്ക് ആൻഡ് കോസ്റ്റിൽ പഴയ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും അയാളിൽ നിന്ന് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ഈടാക്കുമെന്നും പറഞ്ഞ മന്ത്രിയുടെയും എംഎൽഎയുടെയും പൊള്ളത്തരം ഇവിടെയാണ് വ്യക്തമാകുന്നത്. ഇപ്പോഴുള്ള സ്ഥിതി അനുസരിച്ച് ഊരാളുങ്കൽ സൊസൈറ്റിക്ക് ഈ പ്രവർത്തി ഏറ്റെടുത്തത് വഴി 5 കോടി രൂപയുടെ നഷ്ടമുണ്ട്.ആ നഷ്ടം സഹിച്ചും ടെൻഡർ തുകയേക്കാൾ കുറച്ച് കരാർ ഏറ്റെടുത്തത് വഴി മുൻ കരാറുകാരനായ എറണാകുളം സ്വദേശിയുടെ ഡീൻ കൺസ്ട്രക്ഷനെന്ന സ്ഥാപനത്തിന് ഒരു രൂപ പോലും നഷ്ടമാകില്ല എന്നതാണ് യാഥാർത്ഥ്യം.
അതോടൊപ്പം തന്നെ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ അയാൾ ക്രമവിരുദ്ധമായി ചെയ്ത വർക്കിന് മുഴുവൻ തുകയും അയാൾക്ക് ലഭിക്കുകയും ചെയ്യും.ഊരാളുങ്കൽ സൊസൈറ്റിയ്‌ക്ക് അഞ്ചു കോടി രൂപ നഷ്ടം വരുത്തി.ഇത്രയും താല്പര്യമെടുത്ത് മന്ത്രിയും എംഎൽഎയും മുൻ കരാറുകാരനെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് എനിക്ക് കൃത്യമായി അറിയാം .ഈരാറ്റുപേട്ട - വാഗമൺ റോഡ് ഏത് വിധേയനെയും പൂർത്തീകരിക്കണം എന്നതുകൊണ്ട് ഞാനിപ്പോൾ തുടർ നടപടികളിലേക്ക് പോകുന്നില്ല.പക്ഷേ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ ചെയ്ത നിലവാരം കുറഞ്ഞ നിർമ്മാണ പ്രവർത്തികൾക്ക് മുൻ കരാറുകാരനായ ഡീൻസ് കൺസ്ട്രക്ഷന് കാശ് കൊടുക്കാമെന്ന് മന്ത്രിയും എംഎൽഎയും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്
നാല് പതിറ്റാണ്ട് കാലം ഈ നാടിനെ അഴിമതിയുടെ കറപുരളാതെ നെഞ്ചോട് ചേർത്ത് നിർത്തിയ ഒരു വ്യക്തിയുടെ മകനാണ് ഞാൻ.പൂഞ്ഞാർ എന്ന വികാരം ഊണിലും ഉറക്കത്തിലും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാളുമാണ് ഞാൻ. ബാക്കി പണി കഴിഞ്ഞതിന് ശേഷം പറയാം. ഊരാളുങ്കൽ കൺസ്ട്രക്ഷന് നിർമ്മാണം പൂർത്തീകരിക്കാൻ എല്ലാ പിന്തുണയും നൽകും..
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.