ഡൽഹി: സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേർപ്പെടുത്തിയ എയർ ഇന്ത്യ. ഈ വ്യക്തിക്കെതിരെ കേസ് നൽകുകയും ഈ വ്യക്തിയെ നോ-ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്തിലെ ക്രൂവിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ തുടർന്ന് യായ്തരക്കാരി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിന് പരാതി നൽകുകയായിരുന്നു. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്.
നവംബർ 26 നാണ് കേസിനാസ്പദമായ സംഭവം. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന 70 കാരിയായ വയോധികയ്ക്കാണ് ദുരനുഭവമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ തയാറെടുക്കുകയായിരുന്ന യാത്രക്കാരിയുടെ അടുക്കലേക്ക് പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു.
തുടർന്ന് യാത്രക്കാരി ഫ്ളൈറ്റ് അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും യാതൊരുവിധ നടപടിയും അധികൃതർ കൈകൊണ്ടില്ല. മറ്റ് സീറ്റുകളൊന്നും ഒഴിവില്ലെന്ന് പറഞ്ഞ് തിരികെ സ്വന്തം സീറ്റിലേക്ക് പോയിരിക്കാൻ യാത്രക്കാരി നിർബന്ധിതയയാവുകയായിരുന്നു. മൂത്രത്താൽ കുതിർന്നിരുന്ന സീറ്റിൽ ഷീറ്റുകളിട്ടാണ് വയോധികയെ ഇരുത്താൻ അധികൃതർ ശ്രമിച്ചത്. എന്നാൽ അതേ സീറ്റിൽ ഇരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന യാത്രക്കാരിക്ക് അധികൃതർ മറ്റൊരു സീറ്റ് നൽകി.
തന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
📚READ ALSO:
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.