പാലക്കാട്: കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണിഗ്രാമ നിവാസികളുടെ ഉറക്കം കെടുത്തിയ പി ടി -7നെ മയക്കുവെടിവെച്ച് ദൗത്യസംഘം. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് പുറപ്പെട്ടു. മൊത്തം 76 ഉദ്യോഗസ്ഥരാണ് ദൗത്യത്തിനായി കൈകോർത്തത്.
നാട് വിറപ്പിച്ച കാട്ടാനയെ . മയക്കുവെടിവച്ച് ആനയെ പി.ടി.കൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റുകയായിരുന്നു . എന്നാൽ പാലക്കാട് വീണ്ടും ജനവാസമേഖലയിൽ ആനയുടെ ആക്രമണം വ്യാപിച്ചതോടെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.
തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് ആളുകൾ പുറത്തിറങ്ങാറില്ലായിരുന്നു. മയക്കുവെടിവെച്ച പിടി സെവനെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തിക്കഴിഞ്ഞു .
കാട്ടില്‍നിന്ന് അഞ്ചുകിലോമീറ്ററോളം പുറത്തേക്കിറങ്ങിവന്നാണ് ആന പരാക്രമം കാട്ടുന്നത്. ഡിസംബര്‍ 12ന് കാടിറങ്ങിയ ആന ആറുദിവസമാണു തിരിച്ചുകയറാതെ നാട്ടില്‍ നാശംവിതച്ചത്. തലനാരിഴക്കാണു പലരും രക്ഷപെട്ടത്. പി.ടി. ഏഴാമനെ പി.ടി.കൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി. തുടർന്ന് പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിച്ച് പിടിസെവനെ പിടികൂടാൻവനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.