കൊല്ലം: കൊല്ലത്ത് ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം . ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഏഴാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിനുനേരെയാണ് ഗുഡ്സ് ട്രെയിൻ എത്തിയത്.
ട്രാക്ക് മാറിയാണ് ഗുഡ്സ് ട്രെയിൻ പാസഞ്ചർ ട്രെയിനിനുനേരെ ഏഴാമത്തെ ട്രാക്കിലേക്ക് എത്തിയത്. പാസഞ്ചർ ട്രെയിൻ കിടക്കുന്നതു കണ്ട ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് വേഗം കുറച്ച് അപകടം ഒഴിവാക്കുകയായിരുന്നു.
പിന്നീട് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗുഡ്സ് ട്രെയിൻ പിന്നിലേക്ക് എടുപ്പിച്ച് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റുകയായിരുന്നു. ഗുഡ്സ് ട്രെയിൻ പിന്നിലേക്ക് എടുപ്പിച്ച് ട്രാക്ക് മാറ്റാൻ സമയമെടുത്തതോടെ കൊല്ലത്തേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനുകളെല്ലാം മറ്റ് സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടിവന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിലേക്ക് വരേണ്ട ഗുഡ്സ് ട്രെയിനാണ് ട്രാക്ക് മാറി പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്ന ഏഴാമത്തെ ട്രാക്കിലേക്ക് വന്നത്. സിഗ്നൽ സംവിധാനത്തിൽ പാളിച്ചയുണ്ടായോയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.