പൂനെ: ദുർമന്ത്രവാദികൾ കുട്ടികളുണ്ടാകാൻ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചതായി പരാതി. ഗർഭം ധരിക്കാൻ ഭർത്താവും മറ്റുള്ളവരും ചേർന്ന് നിർബന്ധിച്ച് മനുഷ്യാസ്ഥി പൊടിച്ച് കഴിപ്പിക്കുകയായിരുന്നുവെന്ന് പോലീസിന് നൽകിയ പരാതിയിൽ യുവതി പറഞ്ഞു . ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ കേസെടുത്തു.
യുവതിയുടെ പരാതിയിൽ പൂനെ പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ഭർത്താവ്, ഇയാളുടെ മാതാപിതാക്കൾ, മന്ത്രവാദി എന്നിവർക്കെതിരെ അന്ധവിശ്വാസനിയമ പ്രകാരം
കേസെടുത്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി
2019ലായിരുന്നു ദമ്പതികളുടെ വിവാഹം. കുട്ടികളുണ്ടാകാൻ വൈകിയതോടെയാണ് കുടുംബം മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. കുട്ടികളുണ്ടാകാൻ മനുഷ്യാസ്ഥിയുടെ പൊടിച്ച് കഴിപ്പിച്ചതിന് പുറമെ നിരവധി ആരോപണം യുവതി ഉന്നയിച്ചു. ശ്മശാനത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ട് പോകുകയും മനുഷ്യാസ്ഥി പൊടിച്ച് കഴിപ്പിക്കുകയും ചെയ്തെന്നു യുവതി പറഞ്ഞു. അമാവാസി ദിവസങ്ങളിൽ ഭർത്താവും കുടുംബവും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിപ്പിച്ചിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ അജ്ഞാതമായ ഏതോ പ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടത്തിനോട് അടുത്ത് എത്തിച്ച് ദുർമന്ത്രവാദം അടക്കമുള്ള പ്രവർത്തികൾ ചെയ്യാൻ നിർബന്ധിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നുണ്ടെന്ന് ഡിസിപി ശർമ്മ പറഞ്ഞു. വീഡിയോ കോളിലൂടെ ലഭിച്ച സന്ദേശ പ്രകാരമായിരുന്നു ഇവിടെ ദുർമന്ത്രവാദം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ മൊഴി പ്രാകാരം മന്ത്രവാദം നടന്ന ശ്മാശനമടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടും. എസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലായിരിക്കും അന്വഷണം നടത്തുകയെന്നും പോലീസ് പറഞ്ഞു . മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.