ഉത്തരാഖണ്ഡ് : ഭൂമി ഇടിഞ്ഞു താഴുന്നതിനെ തുടർന്ന് ദുരിതത്തിലായ ജോഷിമഠിൽ സഹായം വിതരണം ചെയ്ത് മടങ്ങുന്നതിനിടെ മലയാളി വൈദികൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ ഇടവകഅംഗം ഫാ ; അബ്രാഹം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഫാ. മെൽബിൽ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ജോഷിമഠില്‍ അരി ഉൾപ്പെടെ യുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് മെൽബിലിനൊപ്പം രണ്ടു വൈദികർ കൂടി ഒപ്പമുണ്ടായിരുന്നു. റോഡിൽ മഞ്ഞിൽ തെന്നിയ കാർ പിന്നിലേക്ക് പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വൈദികർ കാറിൽ നിന്നിറങ്ങി ടയറിന് താഴെ കല്ലുകളിട്ട് തടയാൻ ശ്രമിച്ചെങ്കിലും കാർ 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.