ശ്രീനഗർ; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയേക്കാള്‍ വലുതല്ല ജമ്മുവിലെ മറ്റൊരു വിഷയമെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരിക തന്നെ ചെയ്യും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .
കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് എല്ലാ ശക്തിയും നല്‍കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ആവശ്യമായ കൂടിയാലോചനകൾ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല
. ഇതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ വലിയ വിമർശം ഉന്നയിച്ചിരുന്നു . അതേസമയം ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സായുധ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് അതേ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു.ജോഡോ യാത്ര തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പ്രശ്നങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.