തൃശൂർ: കൊടുങ്ങല്ലൂരിൽ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലസ്ഥാനത്തിന് നേരെ സാമൂഹ്യ വിരുദ്ധൻറെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്തു. അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിഇന്ന് കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചു.
തെക്കെ നടയിൽ പഴയ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്‍റെ സ്റ്റെയിൻ ലെസ് സ്റ്റീൽ കൊണ്ടുള്ള വാതിലിന്‍റെ താഴ് തകർത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കൽ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകർക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.സ്ഥലത്ത് വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ ക്ഷേത്രം സന്ദർശിക്കുകയും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.