കേരളം: കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.
നാട്ടിലിറങ്ങുന്ന വന്യജീവികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി ടിസി ജോസ് പറഞ്ഞു. മാങ്കുളം മോഡല്‍ ഫെന്‍സിംഗ് സംവിധാനത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ഉണ്ടായത്. മാനന്തവാടി പിലാക്കാവിലാണ് കടുവയുടെ ആക്രമണമുണ്ടായത്.
15 ശതമാനത്തോളം കൃഷിവിളകളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്. ആക്രമണങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് തെക്കന്‍ വനം വകുപ്പിന് കീഴിലുള്ള പ്രദേശങ്ങളാണ്. ഏകദേശം 30 ലധികം പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്. കാര്‍ഷിക വിള നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 1252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആക്രമണത്തിനിരയായവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
നഷ്ടപരിഹാരം ലഭിക്കാനായി സമര്‍പ്പിച്ച 8231 അപേക്ഷകളാണ് ഇപ്പോഴും ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണം നടക്കുന്ന ജില്ലയായ വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 2000ലധികം അപേക്ഷകളാണ് ഇവിടെ തീര്‍പ്പാക്കാനുള്ളത്. നിലവിലെ സര്‍ക്കാര്‍ നടപടികള്‍ പരിമിതമല്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര് മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.