മുംബൈ ; നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍സ് വഗിര്‍ കമ്മീഷന്‍ ചെയ്തു. ഇതോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ഈ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി.
മുംബൈ നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ സാന്നിധ്യത്തിലാണ് കമ്മീഷന്‍ ചെയ്തത്. രണ്ടു വര്‍ഷത്തിനിടെ നാവികസേനയോട് ചേരുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ് ഐഎന്‍സ് വഗിര്‍.
പൂര്‍ണമായും മസഗോണ്‍ ഷിപ്പ്യാഡിലാണ് ഐഎന്‍എസ് വാഗിറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സമുദ്രോപരിതലത്തിലും അടിത്തട്ടിലും നിരീക്ഷണം, വിവരശേഖരണം എന്നീ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ അന്തര്‍വാഹിനിക്ക് സാധിക്കും.
അതിവേഗം സഞ്ചരിക്കാനുമാകും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന സാന്‍ഡ് ഫിഷിന്റെ പേരാണ് വഗിര്‍. മാസങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാഗിര്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചിരിക്കുന്നത്.
നിലവിൽ ചൈനീസ്‌പടക്കപ്പലുകളുടെ അടക്കം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് ഏറെ കരുത്തു പകരുന്നതാണ് വഗീറിൻറെ സേനാ പ്രവേശനം
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.