റോം: മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ തന്റെ വത്തിക്കാനിലെ വസതിയിൽ വച്ച്, 95-ആം വയസ്സിൽ അസുഖ ബാധിതനായി അന്തരിച്ചു.
വത്തിക്കാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു: "ഇന്ന് 9:34 ന് വത്തിക്കാനിലെ മതേർ എക്ലീസിയാ മൊണാസ്ട്രിയിൽ വെച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അന്തരിച്ചുവെന്ന് ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നു."കൂടുതൽ വിവരങ്ങൾ എത്രയും വേഗം നൽകും."
“With sorrow I inform you that the Pope Emeritus, Benedict XVI, passed away today at 9:34 in the Mater Ecclesiae Monastery in the Vatican.
— Vatican News (@VaticanNews) December 31, 2022
Further information will be provided as soon as possible.” pic.twitter.com/O5dxoPaVkT
2013-ൽ, 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപ്പാപ്പയായി അദ്ദേഹം എട്ട് വർഷത്തിൽ താഴെ കാലം കത്തോലിക്കാ സഭയെ നയിച്ചു. ബെനഡിക്ട് തന്റെ അവസാന വർഷം ചെലവഴിച്ചത് വത്തിക്കാനിലെ മതിലുകൾക്കകത്തുള്ള മതേർ എക്ലീസിയ ആശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു.
2005 ൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ, ക്ലമൻറ് പന്ത്രണ്ടാമനു (1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ജർമ്മനിയിൽ ജനിച്ച ജോസഫ് റാറ്റ്സിംഗർ, 2005-ൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ മാർപ്പാപ്പമാരിൽ ഒരാളായപ്പോൾ 78 വയസ്സായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ നേതാക്കളിൽ ഒരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ജോസഫ് റാറ്റ്‌സിംഗർ എന്നാണ് യഥാർഥ നാമം. 1972 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ് 7ന് സ്ഥാനമേറ്റു. 2005 - 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു.
അദ്ദേഹത്തിന്റെ കാലത്തു ഭൂരിഭാഗവും, കത്തോലിക്കാ സഭ പുരോഹിതരുടെ ദശാബ്ദങ്ങളായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി ആരോപണങ്ങളും നിയമപരമായ അവകാശവാദങ്ങളും ഔദ്യോഗിക റിപ്പോർട്ടുകളും നേരിട്ടു.
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.