തിരുവനന്തപുരം; മാസവരുമാനത്തിൽനിന്ന് വിശക്കുന്നവർക്ക് അന്നമൂട്ടാനിറങ്ങിയ ഹരിതകർമസേനാ അംഗങ്ങളെ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. 60 വയസ്സുകഴിഞ്ഞ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രായമായവർക്കും രോഗികൾക്കും അവശ്യസാധനങ്ങളടങ്ങിയ കിറ്റെത്തിക്കുന്ന മണക്കാട് വാർഡിലെ ഹരിതകർമസേനയെപ്പറ്റിയറിഞ്ഞ് അവരെ നേരിൽ കാണാൻ എത്തിയതായിരുന്നു മന്ത്രി.
മാസശമ്പളത്തിൽനിന്ന് 1000 രൂപയാണ് കിറ്റിനുവേണ്ടി ഇവർ ചെലവഴിക്കുന്നത്. പതിനാറ് സ്‌ത്രീകളുടെ കൂട്ടായ്മയുടെ ഒരു വിഹിതമാണ് ഈ സ്‌നേഹക്കിറ്റുകൾ. ശമ്പളവർധനയ്ക്കനുസരിച്ച് കൂടുതൽ പേരിലേക്ക് കിറ്റുകളും സഹായങ്ങളും എത്തിക്കുമെന്ന് കരിമഠത്തെ താമസക്കാരായ ഹരിതകർമ സേന അംഗങ്ങൾ പറഞ്ഞു. ആറുമാസം മുമ്പാണ് ഇവർ സേനയുടെ ഭാഗമാകുന്നത്.
സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിക്കൊണ്ട് ശുചീകരണത്തിന് നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ സേനയെന്ന് മന്ത്രി രാജേഷ് പറഞ്ഞു. മാലിന്യക്കുപ്പയിൽനിന്ന് 5 ലക്ഷം രൂപ കിട്ടിയപ്പോൾ ഉടമസ്ഥന് തിരികെ നൽകിയ കാസർകോട്ടെ ഹരിതകർമസേനയുടെ മാതൃകയാണ് ഓരോ അംഗങ്ങളും.
ഹരിതകർമസേന പ്രവർത്തനങ്ങൾക്ക് പരിരക്ഷ നൽകി മാലിന്യ ശേഖരണ, നിർമാർജന പ്രവർത്തനങ്ങൾക്കു വേണ്ട നിയമനിർമാണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു.കോർപറേഷനിലെ യൂസർഫീ ഒരുകോടിയിലേക്ക് എത്തിക്കാൻ പ്രയത്നിക്കണമെന്നും മന്ത്രി സേനാംഗങ്ങളോട് നിർദേശിച്ചു.കോർപറേഷൻ നടത്തുന്ന ശുചിത്വ പരിപാലനം മേയർ ആര്യ രാജേന്ദ്രൻ മന്ത്രിയോട് വിശദീകരിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജ് സുഭാഷ്, ജെഎച്ച്‌ഐ സിന്ധ്യ ലക്ഷ്മി എന്നിവരും ഒപ്പമുണ്ടായി.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.